Loading...

ഫേസ്ബുക്ക് സ്ട്രീം


Comments Off on ഫേസ്ബുക്ക് സ്ട്രീം | Last Update: September 9, 2015

[facebook-stream limit=”25″ only_owners_posts=”1″ cols=”3″ theme=”white” padding=”10″ margin_bottom=”50″ fb_page_id=”MalayalaPachakam” hide_no_media=”0″]

16th of August 2018 12:41 PM Link
പരമാവധി ഷെയർ ചെയ്യൂ !!!
Message image
16th of August 2018 12:32 PM Link
പരമാവധി ഷെയർ ചെയ്യൂ !
Message image
16th of August 2018 12:29 PM
അത്യാവശ്യ സഹായത്തിന്
വിളിക്കൂ
1077
16th of August 2018 12:22 PM Link
16th of August 2018 12:04 PM Link
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ് http://keralarescue.in.
ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3. സംഭാവനകൾ നൽകാൻ
4. വളന്റിയർ ആകാൻ
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)

വേണ്ടത്ര പ്രചാരം നൽകുക. പരമാവധി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

നമ്മുടെ നാട് അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹായിയ്ക്കാൻ മുന്നോട്ടുവരാൻ എല്ലവരോടും അപേക്ഷിയ്ക്കുന്നു.
#DoForKerala #KeralaFlood
Message image
16th of August 2018 11:39 AM Link
കൂട്ടുകാർ എല്ലാരും സുരക്ഷിതർ ആണെന്ന് വിശ്വസിക്കുന്നു... പ്രാർത്ഥനയോടെ...
Message image
15th of August 2018 07:50 PM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #11- അവിയല്‍
തയ്യാറാക്കിയത് :നീതു (Southern menu)

അപ്പോ നമുക്ക് അവിയൽ ഉണ്ടാക്കിയാലോ.കേരളത്തിൽ പല സ്ഥലങ്ങളിൽ പല രീതിയിൽ അവിയൽ ഉണ്ടാക്കാറുണ്ട്. അതിൽ ഒരു രീതിയാണ് ഇത്. വടക്കേ മലബാർ രീതി.
*ഞാൻ എടുത്തിരിക്കുന്ന പച്ചകറികൾ
വാഴക്ക, ചേന, കോവയ്ക്ക, മുരിങ്ങക്ക, ബീൻസ്, ക്യാരറ്റ്, വെള്ളരിക്ക, പാവക്ക.
ഇവ അര ഇഞ്ച് കനത്തിൽ നീളത്തിൽ മുറിച്ചെടുക്കുക.
*ഇതു വളരെ കുറച്ചു വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ്,മഞ്ഞല പൊടി ചേർത്ത് വേവിച്ചെടുക്കുക
* അരപ്പ് ഉണ്ടാക്കാൻ ഒരു മീഡിയം വലിപ്പമുള്ള തേങ്ങയുടെ അര മുറി ചിരകിയത്, പച്ചമുളക് 2 എണ്ണം, അര ടീസപൂൺ ജീരകം എന്നിവ നന്നായി ചതച്ച്/ ഒതുക്കി എടുക്കുക. വെള്ളം ചേർക്കരുത്
*കഷണങ്ങൾ ഒരു മുക്കാൽ വേവ് ആകുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കുക.
* ഇതിലേക്ക് ഒരു 3 അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി ഇളക്കുക
*വെന്തു വരുമ്പോൾ കട്ടിയുള്ള തൈര് ചേർത്ത് ഇളക്കി കുറച്ചു കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി മൂടി വയ്ക്കുക. അവിയൽ റെഡി 😀
വീഡിയോ റെസിപ്പി ഇവിടെ കാണാം👇
https://youtu.be/ntdQrVrJjhs
Message image
15th of August 2018 10:06 AM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #10- ചേന കടല കൂട്ട് കറി
തയ്യാറാക്കിയത് :നിമിഷ വിജേഷ്

ചേന കടല കൂട്ട് കറി
*********************

By Nimisha Vijesh

ചേന 1 കപ്പ്
കായ 1
കടല - 1/2 കപ്പ്
മഞ്ഞൾ പൊടി 1/2 സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
കുരുമുളക് പൊടി 1 സ്പൂൺ
തേങ്ങാ ചിരകിയത് 1
ശർക്കര 1
കടുക്
കടല പരിപ്പ്
വറ്റൽ മുളക്
കറി വേപ്പില
ഉപ്പ്
വെളിച്ചെണ്ണ

ചേന , കായ ,ചെറിയ കഷ്ണങ്ങൾ ആക്കി മഞ്ഞൾ പൊടി , മുളക് പൊടി ഉപ്പു , കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ഇതിലേക്ക് വേവിച്ച കടല ചേർക്കുക. തേങ്ങയും ജീരകവും അരക്കുക ഈ കൂട്ടു ചേർത്ത് തിളപ്പിക്കുക. കുരുമുളക് പൊടി , ശർക്കര (വേണമെങ്കില് കൂടുതൽ ചേർക്കാം) ഇവ ചേർക്കുക.. തീ അണച്ചു മാറ്റിവെക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്, വറ്റൽമുളക്, വേപ്പില , കടലപരിപ്പ്, നാളികേരം, ഇവ ഗോൾഡൻ കളർ ആകുന്ന വരെ വറുത്തു ഇതിൽ എട്ടു
നന്നായി ഇളക്കുക യോജിപ്പിക്കുക .
Message image
14th of August 2018 06:59 PM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #9- നേന്ത്രക്കായ തൊലി - കടലപ്പരിപ്പ് തോരൻ
തയ്യാറാക്കിയത് :ജയലക്ഷ്മി പി. എസ്

നേന്ത്രക്കായ വറുത്തത് ഓണത്തിന് ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ്. എന്നാൽ നേന്ത്രക്കായതൊലി നാം ഉപയോഗിക്കാറില്ല. ഇത്തവണ നമുക്ക് ചിലവ് കുറഞ്ഞതും പോഷകസമൃദ്ധവുമായ ഒരു വിഭവം ഉണ്ടാക്കിയാലോ....

നേന്ത്രക്കായ തൊലി - കടലപ്പരിപ്പ് തോരൻ

ചേരുവകൾ:-
നേന്ത്രക്കായ തൊലി - 1/2 കിലോ
കടലപ്പരിപ്പ് - 1/4 കപ്പ്
വറ്റൽമുളക് - 2 എണ്ണം
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ
ചെറിയ ഉള്ളി- 2 എണ്ണം
പച്ചമുളക് -2 എണ്ണം
തേങ്ങ ചിരകിയത് - 1/8 കപ്പ്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം :-
നേന്ത്രക്കായ തൊലി പൊടിയായി അരിഞ്ഞെടുക്കുക. കടലപ്പരിപ്പ് ഉപ്പ് ചേർത്ത് പ്രഷർ കുക്കറിൽ ഉടയാതെ വേവിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക് എന്നിവ വറുത്തു ചെറിയ ഉള്ളി അരിഞ്ഞത് ചേർക്കുക. അതിലേക്ക് നേന്ത്രക്കായ തൊലി ഇട്ട് ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് അടച്ചുവെച്ച് പത്ത് മിനിറ്റ് വേവിക്കുക. കടലപ്പരിപ്പ് ചേർത്ത് അഞ്ച് മിനിറ്റ് കൂടി വേവിക്കുക. തേങ്ങ, പച്ചമുളക് എന്നിവ മിക്സിയിൽ ചെറുതായി തിരിച്ച് തോരനിൽ ചേർത്ത് ഇളക്കുക. ഇഷ്ടമായോ?
Message image
14th of August 2018 05:30 PM Link
കണ്ണൂർ ഒതേൻസിലെ മീൻ വിഭവങ്ങളും ഊണും വളരെ പ്രശസ്തമാണ്, ഉച്ചക്ക് ഊണ് കഴിക്കാൻ ഇവിടെ ക്യൂ നിൽക്കണം... ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app
14th of August 2018 12:04 PM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #8 - സദ്യ സ്പെഷ്യൽ ബോളി
തയ്യാറാക്കിയത് :ബിന്‍സി അഭി

സദ്യ സ്പെഷ്യൽ ബോളി

തിരുവനന്തപുരം സൈഡ് ഒക്കെ സദ്യയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ബോളി. പായസവും ബോളിയും കൂടി കഴിക്കുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ ആണ്.വീഡിയോ കാണുവാനായി :
https://youtu.be/G_YBaegzNeA
ആവശ്യമുള്ള സാധനങ്ങൾ

കടല പരിപ്പ് - ഒരു കപ്പ്
വെള്ളം - ഒന്നര കപ്പ്
മൈദാ - രണ്ടു കപ്പ്
പഞ്ചസാര - മുക്കാൽ മുതൽ ഒരു കപ്പ് വരെ
ഏലക്ക പൊടി - കാൽ ടീസ്പൂൺ
ഉപ്പു ഒരു നുള്ളു
നല്ലെണ്ണ - മാവു കുഴക്കാൻ ആവശ്യത്തിന്
നെയ്യ് പോളിയിൽ പുരട്ടാൻ
മഞ്ഞ കളർ / മഞ്ഞൾ പൊടി
വെള്ളം മാവ് കുഴക്കാൻ

രീതി :
കടല പരിപ്പ് കുക്കറിൽ മീഡിയം തീയിൽ ഒരു വിസിൽ അടിക്കുക. ആവി നന്നായി പോയതിനു ശേഷം തുറക്കുക.മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. മൈദാ ,ഉപ്പു , വെള്ളം , കളർ നല്ലെണ്ണ ചേർത്ത് നന്നായി കുഴച്ചു അര മണിക്കൂർ മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് പൊടിച്ച കടല പരിപ്പും , പഞ്ചസാരയും , ഏലക്ക പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി ഉരുട്ടാൻ പാകത്തിന് ആക്കുക. തണുത്തിട്ടു ചെറിയ ഉരുളകൾ ആക്കുക. മൈദയും അതുപോലെ ചെറിയ ഉരുളകൾ ആക്കുക. ശേഷം മാവു ചെറുതായി ഒന്ന് പരാതി അതിനുള്ളിൽ കടല പരിപ്പ് ഉരുള വെച്ച് മൂടി ചപ്പാത്തി പരത്തും പോലെ പരത്തി എടുക്കുക.ചൂടായ തവയിൽ നെയ് പുരട്ടി നന്നായി രണ്ടും വശവും വേവിച്ചു എടുക്കുക. സോഫ്റ്റ് ആയിട്ടുള്ള ബോളി തയ്യാർ ..
വിശദമായി മനസിലാക്കാൻ വീഡിയോ കൂടി കണ്ടു നോക്കൂ ..
Message image
13th of August 2018 05:30 PM Link
മീൻ വിഭങ്ങളുടെ ഒരു കലവറയാണ് മലപ്പുറം വലയംകുളത്തെ റൈസ് എൻ ഫിഷ് റസ്‌റ്റോറന്റ്. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app
13th of August 2018 04:40 PM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #7 - കൂട്ടു കറി
തയ്യാറാക്കിയത് :ലല്ലു പ്രവീണ്‍

കൂട്ടുകറി..
ചേന,കായ,ക്യാരറ്റ്, ബീറ്റ്റൂട്ട് നല്ല ചതുര കഷ്ണങ്ങൾ ആക്കിയത്-1 കപ്പ് ബീറ്റ്റൂട്ട് ക്യാരറ്റ് ഒരുപാടു വേണ്ട
കടല-1 കപ്പ്
കടല പരിപ്പ് ആണെങ്കിൽ നല്ലതു ആണ് എന്റെല് കടല ആണ് ഉണ്ടായിരുന്നത്
പച്ചമുളക്-3
മുളക് പൊടി-1 ടീസ്പൂൺ
മഞ്ഞൾ പൊടി-കാൽ ടീസ്പൂൺ
ശർക്കര-1 ചെറിയ കഷ്ണം
ജീരകം-കാൽ സ്പൂൺ
തേങ്ങ ചിരവിയത്- അര മുറി തേങ്ങയുടെ
കുരുമുളക് പൊടി-കാൽ സ്പൂൺ
ഉപ്പു പാകത്തിന്
കടുക്,ഉണക്ക മുളക്,വേപ്പില

കടല cookeril ഉപ്പു ചേർത്ത് നന്നായി വേവിക്കണം,ക്യാരറ്റ് ബീറ്റ്റൂട്ട് കായ എന്നിവ ഉടയാത്ത വിധത്തിൽ ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കണം,കടല വെന്തതിലേക്കു വേവിച്ച കഷ്ണങ്ങളും മുളക് പൊടി,പച്ചമുളക്,മഞ്ഞൾ പൊടി, ഉപ്പു ചേർക്കണം
ചിരവി വച്ച തേങ്ങ കുറച്ചു പാല് പിഴിഞ്ഞ് എടുക്കണം,പിഴിഞ്ഞ തേങ്ങ പീര കളയാതെ മാറ്റി വയ്ക്കണം ബാക്കി തേങ്ങ ജീരകം ചേർത്ത് അരച്ച് എടുക്കണം
വെന്ത കഷ്ണങ്ങളിലേക്കു ഈ തേങ്ങ പാൽ ഒഴിച്ച് തിളപ്പിക്കണം ശർക്കര,കുരുമുളക് പൊടി ചേർക്കണം,അതിലേക്കു അരപ്പ് ചേർത്ത് കൊടുക്കാം,നന്നായി വറ്റി വരുമ്പോൾ ഇറക്കി എണ്ണ ചൂടാക്കി കടുക്,ഉണക്കമുളക്‌,,വേപ്പില താളിച്ചു ഇടണം,മാറ്റി വച്ച തേങ്ങ പീര വെളിച്ചെണ്ണയിൽ ബ്രൗൺ നിറം ആകും വരെ വറുത്തു ഇതിൽ ചേർക്കണം,അവസാനം ഒരു ചെറിയ സ്പൂൺ നെയ്യ് കൂടി ചേർത്ത് കൊടുക്കണം സൂപ്പർ കൂട്ടു കറി തയ്യാർ..
By Lallu Praveen
Message image
13th of August 2018 08:09 AM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #6- വെള്ളരിക്ക പച്ചടി
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ

വെള്ളരിക്ക പച്ചടി
ഓണം റെസിപ്പി ഓരോന്നായി ഞാൻ ഇടുന്നുണ്ട് ഇന്നും ഒരു ഈസി റെസിപ്പി യാട്ടോ സദ്യ യിൽ പച്ചടി ഉണ്ടാവൂലോ എന്റെ ഇന്ന് വരുത്തിടാത്ത പച്ചടിയാ ഈസി ആയ വെള്ളരിക്ക പച്ചടി. റെസിപ്പി വെള്ളരിക്ക ചെറുത് 1, തേങ്ങ 1/4മുറി ചിരവിയത്, കടുക് 1ടീസ്പൂൺ, പച്ചമുളക് 2, 3 എരിവ് ന് അനുസരിച്ചു, തൈര് 2,1/2ടേബിൾ സ്പൂൺ, തേങ്ങ പച്ചമുളകും ഉപ്പ് കടുക് ചേർത്ത് നന്നായി അരച്ചുഎടുക്കുക ഇനി ഈ അരപ്പ് വെള്ളരിക്ക തൈര് കറിവേപ്പില ചേർത്ത് ഇളക്കി വെളിച്ചെണ്ണ ഒഴിച്ചാൽ ഈസി പച്ചടി റെഡി അധികം പണിയില്ലാത്ത പച്ചടിയാണ് ഇതു കൂടുതൽ വിഭവങ്ങൾAnjali's food court യുട്യൂബ് ചാനൽ ഉണ്ട്
Message image
12th of August 2018 04:45 PM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #5 - ക്യാരറ്റ് പായസം
തയ്യാറാക്കിയത് :നിമിഷ വിജേഷ്
കാരറ്റ് പായസം
***************

കാരറ്റ് 500ഗ്രാം
പാൽ 500ml
പഞ്ചസാര 8- 10 സ്പൂൺ
ഏലക്കാപ്പൊടി 2സ്പൂൺ
അണ്ടിപ്പരിപ്പ്, ബദാo , തേങ്ങാകൊത്തു , നെയ്യിൽ വറുത്തു മാറ്റി വെക്കുക.

കാരറ്റ് തൊലികളഞ്ഞു കുക്കറിൽ വേവിച്ചു എടുക്കുക. ഇതു ചൂടാറിയാൽ കുറച്ചു അണ്ടിപ്പരിപ്പ്, ബദാം ഇട്ടു മിക്സിയിൽ അരച്ചു എടുക്കുക.
ഒരു പാനിൽ 2 സ്പൂൺ നെയ്യ് ഒഴിച്ചു അരച്ചു വച്ച കാരറ്റ് പച്ച മണം മരുന്നവരെ വഴറ്റുക.

ഒരു പത്രത്തിൽ പാൽ, പഞ്ചസാര ഇവാ ചേർത്തു ചെറു തീയിൽ കുറുക്കി എടുക്കുക. ഇതിലേക്ക് അരച്ചു വച്ച കാരറ്റ് ചേർത്തു തിക്ക് ആകുന്ന വരെ ഇളക്കിക്കൊണ്ടിരിക്കുക.
ഇതിലേക്ക് ഏലക്കാപ്പൊടി ചേർത്തു തീ അണക്കുക.
നെയ്യിൽ വറുത്തു വച്ച കണ്ടിപരിപ്പ്, ബദാം, തേങ്ങക്കൊത് ( കുറച്ചു ക്യാരറ്റ് ഗ്രേറ്റ് ചെയ്തു പഞ്ചസാരയും ചേർത്ത് നെയ്യിൽ വഴറ്റി ചേർത്തുകൊടുക്കാം ) ഇവ ചേർത്തു ചൂടോടെ സെർവ് ചെയ്യുക...
Message image
12th of August 2018 09:19 AM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #4 - പൈനാപ്പിൾ പുളിശ്ശെരി
തയ്യാറാക്കിയത് :ലല്ലു പ്രവീണ്‍

പൈൻആപ്പിൾ പുളിശ്ശേരി .
.തൃശൂർ സദ്യക്ക് പോകുമ്പോ പൈനാപ്പിൾ കറി ഒരു പ്രധാന വിഭവം ആണ് ,പുളിയും,എരിവും,മധുരവും ചേർന്ന ഈ വിഭവം എല്ലാര്ക്കും ഇഷ്ടമാകും.. പുളിശ്ശേരി പല വിധത്തിൽ ഉണ്ടാക്കാം.. കുമ്പളങ്ങ,വെള്ളരിക്ക,പപ്പായ,നേന്ത്രപ്പഴം ഒക്കെ ഉപയോഗിക്കാം..

പൈനാപ്പിൾ പുളിശ്ശേരി
.........
പൈൻ ആപ്പിൾ
തൈരു
തേങ്ങ ചിരവിയത്
ജീരകം
പച്ചമുളക്
മുളക് പൊടി,മഞ്ഞൾ പൊടി,ഉപ്പു
ഉണക്ക മുളക്,കടുക്,ഉലുവ,വേപ്പില
പൈനാപ്പിൾ ചെറുതായി അരിഞ്ഞു വച്ചതിലേക്കു ഉപ്പു,മഞ്ഞൾ പൊടി,മുളക് പൊടി,പച്ചമുളക്,വേപ്പിലയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് വേവിക്കണം,ഇതിലേക്ക് തേങ്ങ കുറച്ചു ജീരകവും,പച്ചമുളകും കൂടി നന്നായി അരച്ചത് ചേർത്ത് തിളക്കുമ്പോൾ കട്ട ഇല്ലാത്ത തൈരു ചേർത്ത് കൊടുക്കാം,തൈരു ചേർത്ത് ശേഷം തിളപ്പിക്കരുത്, ഇതിലേക്ക് പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്,ഉലുവ,ഉണക്കമുളകു വേപ്പില എന്നിവ വറുത്തു ഇടാം പൈനാപ്പിൾ പുളിശ്ശേരി തയ്യാർ..പൈനാപ്പിൾ പുളി കൂടുതൽ ആണെങ്കിൽ ചെറിയ കഷ്ണം ശർക്കര ചേർക്കാം..
By Lallu Praveen
Message image
11th of August 2018 02:15 PM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #3 - ഇഞ്ചി തൈര്
തയ്യാറാക്കിയത് :അഞ്ജലി ജിതിന്‍

ഹായ് ഫ്രണ്ട് ഞങ്ങടെ വീട്ടിൽ സദ്യയിൽ ഒന്നാമനായി നിൽക്കുന്ന ആളാണ് ഇന്നത് എന്റെ റെസിപ്പി വീഡിയോ കണ്ടോളു ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്തോളു https://youtu.be/0X1CUV7RYJw ഇഞ്ചി തൈര് അധികം ആരും ഇട്ടു കണ്ടിട്ടില്ല ഈ റെസിപ്പി ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ ട്ടോ ഇതാ റെസിപ്പി 😍തൈര് -3/4cup, ഉപ്പ 1/4tsp, പച്ചമുളക് 2വലുത് ചെറുതായികട്ട്‌ ചെയ്ത, ഇഞ്ചി ചെറിയ കഷ്ണങ്ങൾ ആക്കിയത് 1tsp, വെള്ളം -1tbs ഇതൊക്കെ തൈരിൽ ചേർത്ത് മിക്സ്‌ ചെയ്താൽ കിടിലൻ കറി റെഡി 101കറികൾക്കു സമാനമാണ് ഈ ഒരു കറി ന് പണ്ടുള്ളോർ പറഞ്ഞു തന്നത്
Message image
11th of August 2018 04:30 AM Link
ചിക്കന്‍ റോസ്റ്റ് (Chicken Roast)
യുട്യൂബ് ലിങ്ക് : https://youtu.be/9ITBlutkVCE (ഫുള്‍ എച്ച്.ഡിയില്‍ കാണാം)
വീഡിയോ ഷെയര്‍ <3 ചെയ്യാന്‍ മറക്കില്ലല്ലോ !
10th of August 2018 10:37 PM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #2 - തക്കാളി ത്വക്ക്
തയ്യാറാക്കിയത് : ജയലക്ഷ്മി പി.എസ്

ദിവസേന നാം ധാരാളം ചമ്മന്തികൾ ഉപയോഗിക്കുന്നു. ഇതാ ഒരു സ്വാദിഷ്ടമായ ചമ്മന്തി...പരീക്ഷിച്ചു നോക്കൂ!!

ചേരുവകൾ :-
തക്കാളി - 4 എണ്ണം
മുളകുപൊടി - 3/4 ടീസ്പൂൺ
മഞ്ഞൾപൊടി - 2 നുള്ള്
പെരുങ്കായം - 1നുള്ള്
ഉപ്പ് - ആവശ്യത്തിന്
നല്ലെണ്ണ - 3 ടീസ്പൂൺ
കടുക് - 1/4 ടീസ്പൂൺ
കടലപ്പരിപ്പ്- 1/2 ടീസ്പൂൺ
ഉഴുന്നുപരിപ്പ്. - 1/4 ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
കറിവേപ്പില. -1 തണ്ട്

തയ്യാറാക്കേണ്ട വിധം :-
തക്കാളി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിൽ അരച്ചെടുക്കുക. ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കറിവേപ്പില എന്നിവ വറുത്ത് അതിലേക്ക് അരച്ച തക്കാളി ചേർക്കുക. കായം, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി വറ്റുന്നതുവരെ ഇളക്കുക.
തക്കാളി ത്വക്ക് റെഡി!!

അച്ചാറായും ചപ്പാത്തിയോടൊപ്പവും ഇത് ഉപയോഗിക്കാം!
Message image
10th of August 2018 09:45 PM Link
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #1 - രസകാളൻ
തയ്യാറാക്കിയത് : ജയലക്ഷ്മി പി.എസ്

ചേരുവകൾ:-
കുമ്പളങ്ങ -1/4 കിലോ
മുരിങ്ങക്കായ -3 എണ്ണം
പച്ചമാങ്ങ -1 എണ്ണം
ശർക്കര -1 അച്ച്‌
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
തക്കാളി- 1 എണ്ണം
തൈര് -1/2 കപ്പ്
വെള്ളം- 1/2 കപ്പ്
ജീരകം -1/2 ടീസ്പൂൺ
ഉലുവ -1/4 ടീസ്പൂൺ
തേങ്ങ ചിരകിയത്-1 കപ്പ്
വറ്റൽമുളക് -4 എണ്ണം
പച്ചമുളക് -2 എണ്ണം
കുരുമുളക് പൊടി -1/4 ടീസ്പൂൺ
കടുക് -1/2 ടീസ്പൂൺ
വെളിച്ചെണ്ണ -1 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം :-
കുമ്പളങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ച് മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക. അതിലേക്ക് തക്കാളി, മുരിങ്ങക്ക, മാങ്ങ എന്നിവ ഇട്ട് വേവിച്ച് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക.1/4 കപ്പ് തൈര് ഒഴിച്ച് കുറുക്കുക. അതിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, വറുത്ത വറ്റൽമുളക്, ഉലുവ വറുത്തത് എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. അരച്ചതും ബാക്കി തൈരും ചേർത്ത് പതഞ്ഞു വരുന്നതുവരെ ചൂടാക്കുക. അതിലേക്ക് ശർക്കര ചേർക്കുക. കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ വറുത്തിടുക.
രസകാളൻ റെഡി!
Message image

കൂടുതല്‍ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.