ചിക്കൻ 65 ( Chicken 65)
2016-01-13- Cuisine: മറ്റുള്ളവ
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അല്ല
- Ready In: 2m
ഇന്ന് ചിക്കൻ 65 ഉണ്ടാക്കിയാലൊ,ഇതൊക്കെ റെസ്റ്റൊറന്റിൽ പോയി കഴിക്കാതെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണു, എങ്ങനെ ആണെന്ന് നോക്കാം.
Ingredients
- ചിക്കൻ എല്ലില്ലാത്തത്-500ഗ്രാം
- ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
- മുളക്പൊടി -2 റ്റീസ്പൂൺ
- മഞൾപൊടി-1/4 റ്റീസ്പൂൺ
- കാശ്മീരി മുളക്പൊടി -1 റ്റീസ്പൂൺ
- ജീരകപൊടി -1/4 റ്റീസ്പൂൺ
- മല്ലിപൊടി-2റ്റീസ്പൂൺ
- കോൺ ഫ്ലൊർ -1.5 റ്റീസ്പൂൺ
- അരിപൊടി- 1/2റ്റീസ്പൂൺ
- കട്ട തൈരു ( ഇതിനു പകരം നാരങ്ങാനീരു 2 റ്റീസ്പൂൺ എടുക്കാം) -3 റ്റീസ്പൂൺ
- ഉപ്പ്,എണ്ണ -പാകത്തിനു ഇഷ്ടമുള്ളവർക്ക് ഒരു മുട്ട കൂടി എടുക്കാം
- പച്ചമുളക് -2 നെടുകെ കീറിയത്
- വെള്ളുതുള്ളി- 4 അല്ലി വട്ടത്തിൽ അരിഞത്
- കറിവേപ്പില -1 തണ്ട്
- സവാള -1 ചെറുത്
- റെഡ് ചില്ലി പേസ്റ്റ് -1/2 റ്റീസ്പൂൺ (ഇതു ഇല്ലെങ്കിൽ 1/2 റ്റീസ്പൂൺ കാശ്മീരി മുളക്പൊടി ലേശം നാരങ്ങാനീരു ചേർത് പേസ്റ്റ് ആക്കി എടുതാൽ മതി)
Method
Step 1
ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.
Step 2
പാകത്തിനു ഉപ്പ്,മുളക്പൊടി,മല്ലിപൊടി,ജീരകപൊടി,തൈരു,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,മഞൾപൊടി,കോൺഫ്ലൊർ,അരിപൊടി ,മുട്ട ചേർക്കുന്നുണ്ടെങ്കിൽ അതും എടുക്കാം.ഇത്രെം നന്നായി മിക്സ് ചെയ്ത് പേസ്റ്റ് ആക്കി ചിക്കനിൽ നന്നായി തേച്ച് പിടിപ്പിച്ച് വക്കുക.
Step 3
ചിക്കൻ 2 -3 മണിക്കൂർ മാറ്റി ഫ്രിഡ്ജിൽ വക്കുക.ശരിക്കും തലെന്ന് ഇത് ചെയ്ത് വച്ച് പിറ്റെന്ന് ഉണ്ടാക്കിയാൽ ടേസ്റ്റ് കൂടും.
Step 4
പാനിൽ വറക്കാൻ പാകത്തിനു എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക
Step 5
മറ്റൊരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി ( ചിക്കൻ വറുത്ത എണ്ണ കുറച്ച് മാറ്റി അതിൽ തന്നെ ചെയ്താലും മതി) കനം കുറച്ച് അരിഞ സവാള, പച്ചമുളക്, വെള്ളുതുള്ളി,കറിവേപ്പില ഇവ ഇട്ട് നന്നായി മൂപ്പിക്കുക ,ചെറുതായി വറുത്ത പൊലെ ആകി എടുക്കുക.
Step 6
അതിലെക്ക് റെഡ് ചില്ലി പേസ്റ്റ് കൂടി ചേർത്ത് ,ലേശം ഉപ്പ്,നാരാങ്ങാനീരു ഇവ കൂടി ചേർത്ത് ഇളക്കി ഒന്ന് വഴറ്റി വറുത് വച്ച ചിക്കൻ കൂടെ ചേർത്ത് ഒന്ന് നന്നായി ഇളക്കി എടുക്കുക
Step 7
രുചികരമായ ചിക്കൻ 65 തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടൊ.
posted by sujith pillai on January 14, 2016
thankuuuuuuuuuuuuuuuuuuuuuuuuuu vey much ithu pole oru kurippinnu
posted by ലക്ഷ്മി പ്രശാന്ത് on January 18, 2016
you are welcome.