അവല്‍ വിളയിച്ചത് (Rice Flakes Delight)

2015-10-09
 • Servings: അതെ
 • Ready In: 30m

ഇന്നു നമ്മുക്ക് അവല്‍ വിളയിച്ചത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം.

Ingredients

 • അവല്‍ - 4 റ്റീകപ്പ്
 • ശര്‍ക്കര -1 ഉണ്ട ( മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )
 • പൊട്ടു കടല - 3/4 ടീ കപ്പ്
 • ഏലക്കാപൊടി -1 ടീസ്പൂണ്‍
 • ജീരകപൊടി -1/2 ടീസ്പൂണ്‍
 • നെയ്യ് - 3 ടേബിള്‍സ്പൂണ്‍
 • തേങ്ങ (ആവശ്യമെങ്കില്‍) - 4 ടേബിള്‍സ്പൂണ്‍
 • എള്ള് - 2 ടീസ്പൂണ്‍
 • അണ്ടിപരിപ്പ്,കിസ്മിസ് (ആവശ്യമെങ്കില്‍) - ആവശ്യത്തിന്
 • ചുക്ക് പൊടി (ആവശ്യമെങ്കില്‍) - 1/2 ടീസ്പൂണ്‍

Method

Step 1

ശര്‍ക്കര പാനിയാക്കി അരിച്ച് എടുക്കുക. അവല്‍ ,പൊട്ടു കടല എന്നിവ ഒരു പാനില്‍ ഇട്ട് ഒന്നു ചൂടാക്കി വക്കുക. പാന്‍ അടുപ്പത് വച്ച് അരിച്ചെടുത്ത പാനി ഒഴിച്ച് ഇളക്കി ചൂടാക്കി നെയ്യ് ചേര്‍ക്കുക.

Step 2

കുറുകാന്‍ തുടങ്ങുമ്പോള്‍ അവല്‍ ,പൊട്ടു കടല ഇവ ചേര്‍ക്കുക. നല്ല വണ്ണം ഇളക്കി കൊണ്ടിരിക്കുക. ഒന്ന് കൂടി കുറുകുമ്പോള്‍ തേങ്ങ ചേര്‍ത്ത് ഇളക്കുക. ശേഷം എള്ള്, ഏലക്കാപൊടി, ജീരക പൊടി, ചുക്ക് പൊടി(ആവശ്യമെങ്കില്‍) ഇവ ചേര്‍ത്ത് ഇളക്കുക. അടിയില്‍ പിടിക്കാതെ ഇരിക്കാന്‍ നിര്‍ത്താതെ ഇളക്കണം. ഇഷ്ടമുള്ളവര്‍ക്ക് അണ്ടിപരിപ്പ്, കിസ്മിസ് ഇവയൊക്കെ ചേര്‍ക്കാം. തീ കുറച്ച് വച്ച് വേണം ഉണ്ടാക്കാന്‍, എങ്കിലേ വെള്ളം ഒക്കെ നന്നായി വലിഞ്ഞ് ശരിയായ പരുവത്തില്‍ ലഭിക്കൂ.

Step 3

വെള്ളം നന്നായി വലിഞ്ഞ്‌ നല്ല ഡ്രൈ ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. കുറെ നാള്‍ ഇത് കേടു കൂടാതെ ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.