നെല്ലിക്ക അച്ചാര്‍ (Gooseberry Pickle)
2015-11-13- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 20m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
Ingredients
- നെല്ലിക്ക -750 ഗ്രാം
- കടുക് -1 ടേബിൾ സ്പൂണ്‍ (പൊടിച്ചത് )
- ഉലുവ -1/2 ടേബിൾ സ്പൂണ്‍ (പൊടിച്ചത് )
- കായം പൊടി - 1 ടീസ്പൂണ്‍
- മുളകുപൊടി -4 ടേബിൾ സ്പൂണ്‍
- മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിനു
- നല്ലെണ്ണ -100ml
- കടുക് -1 ടീസ്പൂണ്‍
- കറി വേപ്പില -1 തണ്ട്
- വിനാഗിരി -100ml
Method
Step 1
നെല്ലിക്ക 10 മിനിറ്റ് ആവിയിൽ വേവിച്ചതിനു ശേഷം കുരു കളയുക
Step 2
നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനു ശേഷം കറി വേപ്പില ഇടുക
Step 3
തീ കുറച്ചു വെച്ച് പൊടികളെല്ലാം മിക്സ് ചെയ്യുക
Step 4
2 ടേബിൾ സ്പൂണ്‍ ചൂട് വെള്ളം ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക
Step 5
അതിലോട്ടു വിനാഗിരി ചേർക്കുക കുറുകി വന്നാൽ തീ നിർത്തുക ആവശ്യത്തിനു ഉപ്പ് ചേർക്കുക
Step 6
തയ്യാറാക്കി വച്ച നെല്ലിക്ക ഇതിലോട്ട് മിക്സ് ചെയ്യുക
Step 7
തണുത്തതിനു ശേഷം കുപ്പി പാത്രത്തിലോട്ട് മാറ്റി വെക്കുക