അച്ചപ്പം(Rose Cookies)
2016-01-06- Cuisine: കേരളം
- Course: 4 മണി പലഹാരം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Ready In: 1m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
അച്ചപ്പം ഉണ്ടാക്കാം ഇന്ന് ,എല്ലാർക്കും ഇഷ്ടമാണൊ അച്ചപ്പം എനിക്കു ഒത്തിരി ഇഷ്ടമുള്ള പലഹാരമാണെട്ടൊ അച്ചപ്പം അപ്പൊ നമ്മുക്ക് തുടങ്ങാം.
Ingredients
- അരിപൊടി -1.5 കപ്പ് ( വറുക്കാത്തത്)
- മൈദ ( നിർബന്ധമില്ല,താല്പര്യമില്ലാത്തവർക്ക് ഒഴിവാക്കാം)-1/4 കപ്പ്
- തേങ്ങാപാൽ -1 കപ്പ്
- മുട്ട -2( മുട്ട ഒഴിവാക്കണെൽ തേങ്ങാപാൽ കുറച്ച് കൂടുതൽ ചേർത്താൽ മതി)
- പഞ്ചസാര -1/2 കപ്പ്
- എള്ള് -1 റ്റീസ്പൂൺ
- ജീരകം -1/2 റ്റീസ്പൂൺ
- ഉപ്പ് -2 നുള്ള്
- എണ്ണ - വറുക്കാൻ പാകത്തിനു
Method
Step 1
അരിപൊടി,മൈദ, പഞ്ചസാര,തേങ്ങപാൽ ,മുട്ട ,എള്ള്,ജീരകം,ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്ത് ദോശമാവിന്റെ അയവിൽ കലക്കി എടുക്കുക
Step 2
1 മണിക്കൂർ മാവു മാറ്റി വക്കാം
Step 3
പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അച്ചപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അച്ച് എടുത്ത് എണ്ണയിൽ ഒന്ന് മുക്കി പിടിച്ച് ചൂടാക്കുക
Step 4
ശെഷം അച്ച് മാവിൽ മുക്കി ,മുഴുവൻ മുക്കരുത്,അച്ചിന്റെ മുക്കാൽ ഭാഗം മുക്കിയാൽ മതിയാകും.അങ്ങനെ മാവിൽ മുക്കി ചൂടായ എണ്ണയിൽ മുക്കി പിടിക്കുക.
Step 5
1 മിനുറ്റ് ശെഷം അച്ച് ഒന്ന് ഇളക്കി കൊടുത്താൽ അച്ചപ്പം അച്ചിൽ നിന്നും വിട്ട് വരും ,ഇല്ലെങ്കിൽ ഒരു ഫോർക്കൊ,പപ്പടം കുത്തുന്ന കമ്പിയൊ ,കൂർത്ത് അറ്റമുള്ള സ്പൂണൊ,കത്തിയൊ അങ്ങനെ എന്തെലും വച്ച് ഒന്ന് ചെറുതായി അടർത്തി കൊടുക്കുക.എന്നിട്ട് എണ്ണയിലെക്കിട്ട് മൂപ്പിച്ച് വറുത്ത് കോരുക.
Step 6
അങ്ങനെ ഒരൊന്നായി ചെയ്ത് എടുക്കുക. അച്ചപ്പം തയ്യാർ.
Step 7
ഇനി അച്ച് മയപ്പെടുത്താനുള്ള കുറച്ച് കാര്യങ്ങൾ പറയാം. പുതിയതായി വാങിയ അച്ച് മയപ്പെടുത്തി എടുക്കാൻ, കുറച്ച് ദിവസം കഞ്ഞി വെള്ളത്തിൽ ഇട്ട് വക്കാം.ദിവസവും വെള്ളം മാറി കൊടുത്താൽ മതിയാകും.ഇനി കുറച്ച് വാളൻ പുളിയിട്ട് വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ ഇട്ട് വക്കാം.ഇനി അതുമല്ലെങ്കിൽ കുറച്ച് എണ്ണയിൽ ഇട്ട് വക്കാം. എണ്ണ എന്നും ചൂടാക്കണം .കുറച്ച് ദിവസത്തിനു ശെഷം ഉപയോഗിക്കാം. അച്ച് കുറെനാൾ ഉപയോഗിക്കാതെ ഇരുന്ന് ഉപയൊഗിക്കുമ്പോഴും മേലെ പറഞ്ഞ ഏതെലും രീതിയിൽ ഒന്ന് മയപ്പെടുത്തി എടുക്കുന്നെ നന്നായിരിക്കും. അപ്പൊ എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ .