ചിക്കന്‍ ബിരിയാണി (Chicken Biriyani)
2015-11-27- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: സമയം ആവശ്യം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Yield: 5 പേര്‍ക്ക്
- Servings: നോണ്‍ വെജിറ്റേറിയന്‍
- Prep Time: 20m
- Cook Time: 25m
- Ready In: 45m
Average Member Rating
(3.4 / 5)
10 People rated this recipe
Related Recipes:
തയ്യാറാക്കിയത്: ഡെയ്സി ഇഗ്നേഷ്യസ്.
Ingredients
- ചിക്കന്‍ - 1 kg
- സവാള - 4 എണ്ണം
- ഇഞ്ചി - വലിയ കഷണം
- വെള്ളുള്ളി - 5 എണ്ണം
- പച്ചമുളക് - 5 എണ്ണം
- തക്കാളി - 2 എണ്ണം
- മല്ലിപൊടി - ഒരു ടേബിൾ സ്പൂൺ
- മുളക് പൊടി - 2 ടേബിള്‍ സ്പ്പൂണ്‍
- മഞ്ഞൾ - അര ടീസ്പൂൺ
- ഗരം മസാല - ഒരു ടി സ്പ്പൂണ്‍
- കുരുമുളക് പൊടി - അര ടീസ്പ്പൂണ്‍
- മല്ലിയില - ആവശ്യത്തിനു
- ഉപ്പ് - ആവശ്യത്തിന്
- ബിരിയാണി അരി - 2 ഗ്ലാസ്
Method
Step 1
ഒരു പത്രത്തില്‍ 3 ടേബിള്‍ സ്പ്പൂണ്‍ എണ്ണ ഒഴിച്ച് വെള്ളുള്ളി ഇഞ്ചി അരച്ചത് ഇട്ടു മുപ്പിക്കുക
Step 2
മുത്തുവരുമ്പോള്‍ അരിഞ്ഞ സവാള ഇട്ടു ഇളക്കുക ഇത് മുഉത്ത് വരുമ്പോള്‍ ഇതിലേക്ക് മസാലകള്‍ ഇട്ടു ഇളക്കുക മുത്ത് മണംകേള്‍ക്കുമ്പോള്‍ തക്കാളി ഇട്ടു ഇളക്കിയതിനു ശേഷം കഷ്ന്നങ്ങള്‍ ആക്കിയ ചിക്കെനും ഉപ്പും ആവശ്യത്തിന് മല്ലിയില ഇട്ടു അടച്ചു വെച്ചു വേവിക്കുക
Step 3
ബിരിയാണി അരി കഴുകി വെള്ളം ഊറ്റി വെയ്ക്കുക ബിരിയാണി വെയ്ക്കുക്ന്ന പത്രത്തില്‍ 3 ടേബിള്‍ സ്പ്പൂണ്‍ നെയ്യ് ഒഴിച്ച് ചുടാക്കി നാലു ഗ്ലാസ് വെള്ളവും ഒഴിച്ച് പാകത്തിന് ഉപ്പ് ഇട്ടു അര മുറി നാരങ്ങ പിഴിഞ്ഞ് ഒഴിക്കന്നം ചോറ് തമ്മില്‍ ഒട്ടില്ല
Step 4
4 ഏലക്ക, ഗ്രാമ്പു 5 എണ്ണം, പട്ട 2 വലിയത് ,തക്കോലം 2 എണ്ണം 6 കുരുമുളക് ഇതിലേക്ക് ഇട്ടു മൊത്തത്തില്‍ ഒന്ന് ഇളക്കി അടച്ചു വെക്കുക 20 മിനിറ്റ് കഴിയുമ്പോള്‍ വറ്റിയിരിക്കും ഇടക്കെന്നു തുറന്നു നോക്കണം വറ്റി വരുമ്പോള്‍ ഓഫ് ചെയ്യുക
Step 5
ഒരു സ്പ്പൂണ്‍ നെയ്യില്‍ ആവിശ്യത്തിന് അണ്ടി പരിപ്പ് മുന്തിരിങ്ങ ഇട്ട് മാറ്റി വെയ്ക്കുക ഒരു ചരുവത്തില്‍ ചിക്കെന്‍ ചോറ് ലയര്‍ ആയിട്ട് ഇടുക പുറത്തു മുന്തിരിങ്ങ, അണ്ടി പരിപ്പ് ഇടുക കൂടെ കുറച്ചു മല്ലിയിലയും പോതിന ഇലയും ഇടുക ഇതിന്റെ കൂടെ അര സ്പ്പൂണ്‍ നെയ്യ് ഒഴിക്കുക
Step 6
ലയെര്‍ ഇനിയും വേണമെന്ക്കില്‍ ഇടാം അടപ്പ് വെച്ചു അടച്ച് അതിന്റെ മുകളില്‍ ഒരു പത്രം വെള്ളം വെയ്ക്കുക വെയിറ്റ് വേണ്ടി വെച്ചിട്ട് പാത്രത്തിന്റെ അടിയില്‍ ഒരു അടപ്പ് വെക്കുക ചെറിയ സിമ്മില്‍ അടുപ്പ് ഓണ്‍ ഒരു പത്തു മിനിറ്റ് വെച്ചു ച്ചുടാക്കുക
Step 7
ഇഷ്ടമുള്ളവര്‍ക്ക് പൈനാപ്പിള്‍ വെട്ടി ഇടാം
posted by Sudhikrishnan on November 27, 2015
Biriyani undakunathe 2 glass rice upayogiche athine ethera glass vellam venmanne parajhilla
posted by ഇഗ്നേഷ്യസ് ജോഷ്വ on November 28, 2015
നാലു ഗ്ലാസ് വെള്ളം ചേര്‍ത്താല്‍ മതി. വിട്ടു പോയതാണ് ! എഡിറ്റ് ചെയ്തിട്ടുണ്ട് 🙂