Loader

ചെമ്മീന്‍ ബിരിയാണി (Prawn Biriyani)

2015-12-01
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • മാരിനേഷന് :
  • ചെമ്മീൻ - മുക്കാൽ കിലോ
  • മുളക് പൊടി - 1 ടിസ്പൂണ്‍
  • മഞ്ഞൾ പൊടി - കാൽ ടിസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിനു
  • ഫ്രൈ ചെയ്യാൻ :
  • എണ്ണ - 6 ടേബിൾ സ്പൂണ്‍
  • മസാലക്ക് :
  • ഉള്ളി - 4
  • തക്കാളി - 2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂണ്
  • പച്ച‍മുളക് നീളത്തിൽ അരിഞ്ഞത് - 6
  • മല്ലിയില, പൊതിന ഇല
  • നാരങ്ങാനീര് - എണ്ണത്തിന്ടെത്
  • മഞ്ഞള്പൊടി - 1/4 ടിസ്പൂണ്‍
  • ഗരം മസാല - 1 ടിസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • ചോറിന് :
  • ജീരകശാല അരി -3 ഗ്ലാസ്‌
  • വെള്ളം - 6 ഗ്ലാസ്‌
  • നെയ്യ് - 6 ടേബിൾ സ്പൂണ്‍
  • ഉള്ളി - 1
  • ഏലക്ക - 2
  • പട്ട - 1 കഷണം
  • ഗ്രാംപു - 6-7
  • ബേലീഫ് - 1
  • ഉപ്പ് - പാകത്തിന്
  • ദം ഇടാൻ :
  • മല്ലിയില, പോതിനയില
  • റോസ് വാടർ

Method

Step 1

ചെമ്മീൻ മസാല എല്ലാം പുരട്ടി 5 മിനിറ്റ് വെക്കുക. ശേഷം എണ്ണ ഒഴിച്ച് ഫ്രൈ ചെയ്യാൻ വെക്കുക. ഫ്രൈ ആവുന്ന സമയം കൊണ്ട് മസാലക്കു വേണ്ട സാധനങ്ങൾ അറിഞ്ഞു വെക്കാം.

Step 2

ചെമ്മീൻ ഫ്രൈ അയാൽ എണ്ണയിൽ നിന്ന് കോരി മാറ്റുക. അതേ എണ്ണയിൽ തന്നെയാണ് മസാല തയാറാക്കേണ്ടത്‌. ആവശ്യമെങ്കിൽ 1-2 ടിസ്പൂണ്‍ എണ്ണ കൂടി ചേർക്കാം. ആദ്യം ഉള്ളി അറിഞ്ഞത് എണ്ണയിലെക്ക്‌ ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക.ഉള്ളി പകുതി വെന്ദാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്ക്കുക.നന്നായി വഴന്നുവന്നാൽ തക്കാളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.

Step 3

എല്ലാം നന്നായി വഴന്നുവന്നാൽ നാരങ്ങാനീര് ,മല്ലിയില ,പൊതിനയില എന്നിവ ചേര്ക്കുക. ശേഷം ഉപ്പ്‌ ആവശ്യമെങ്ങിൽ ചേർക്കുക.പിന്നെ മഞ്ഞൾപൊടി ഗരംമസാല എന്നിവ ചേര്ത്ത് 2 മിനിറ്റ് വഴറ്റുക.ശേഷം ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യാം. ഇനി ചോർ തയ്യാറാക്കാം

Step 4

ആദ്യം ഒരു പത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക.അരി കഴുകി വെള്ളം വാലാൻ വെക്കുക. മറ്റൊരു പാത്രം ചുടാക്കി നെയ്യ് ചേർത്ത് നേര്മയായി അറിഞ്ഞ ഉള്ളി, ഏലക്ക,പട്ട,ഗ്രാമ്പു,ബേലിഫ്‌ എന്നിവ ചേർക്കുക.ഉള്ളിയുടെ നിറം മാറുന്നതിനു മുൻപ് അരി ചേർത്ത് 2-3 മിനിറ്റ് വറുക്കുക. ശേഷം തിളച്ച വെള്ളം അതിലേക്ക് ചേർത്ത് ആവശ്യത്തിൻ ഉപ്പ് ചേർക്കുക. നന്നായി തിളക്കുമ്പോൾ തീ കുറച്ചു അടച്ചു വെക്കുക. 2 മിനിറ്റ് കഴിഞ്ഞു ഇളക്കികൊടുത്ത് ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക.

Step 5

ഇനി ദം ഇടാം ഒരു പാത്രം ചുടാക്കുക. എന്നിട്ട് ചൊറിന്ടെ പകുതി ചേര്ക്കുക. അതിനു മുകളിൽ കുറച്ച് മല്ലി പോതിനാഇല അറിഞ്ഞതും അല്പം റോസ്‌ വാറ്റരും ചേര്ക്കുക. അതിനു മുകളിൽ മസാല നിരത്തുക. ശേഷം ബാക്കി ചോർ നിരത്തുക. മുകളിൽ ബാക്കി ഇലകളും റോസ് വാറ്റരും ചേര്ക്കുക.അടച്ചു വച്ച് 2-3 മിനിറ്റ് ചെറുതീയിൽ വച്ച് ഓഫ്‌ ചെയ്യാം. 10-15 മിനിറ്റ് കഴിഞ്ഞു ദം ചെയ്ത ബിരിയാണി തുറക്കാം.

Step 6

ഉള്ളി സാലഡിന്ടെ (നേര്മയായി അറിഞ്ഞ ഉള്ളി ആവശ്യത്തിനു ഉപ്പും പച്ചമുളകും ചേർത്ത് അല്പം വിനാഗിരി ചേർത്ത് മിക്സ് ചെയ്തത്) കു‌ടെ സെർവ് ചെയ്യാം

Leave a Reply

Your email address will not be published.