Loader

പച്ചകായ – സവാള മീൻ കറി (Raw Banana – Onion Curry)

2016-04-25
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

പച്ചകായ യും സവാളയും ചേർത്ത് ഉണ്ടാക്കുന്ന നല്ല ഒരു രുചികരമായ വെജിറ്റബിൾ കറിയാണിത്,പിന്നെ
മീൻ കറി ന്നു പറഞത്,മറ്റൊന്നും അല്ല,ഈ കറിക്ക് മീൻ കറിയുടെ മണവും രുചിയും ആണു,കുടമ്പുളിയും ഒരു പ്രധാന ചേരുവ ആണു …

Ingredients

  • പച്ചകായ - 1 മീഡിയം വലുപ്പം
  • സവാള -1 മീഡിയം വലുപ്പം
  • പച്ചമുളക് -2
  • കുടം പുളി -3 കഷണം
  • തേങ്ങ -1 കപ്പ്
  • ചെറിയുള്ളി -5
  • മല്ലിപൊടി -1.5 റ്റീസ്പൂൺ
  • മുളക്പൊടി - 1 റ്റീസ്പൂൺ
  • മഞൾപൊടി -1/4 റ്റീസ്പൂൺ
  • ഉലുവാപൊടി -3 നുള്ള്
  • കറിവേപ്പില - 1 തണ്ട്
  • ഉപ്പ്,എണ്ണ -പാകത്തിനു

Method

Step 1

പച്ചകായ,സവാള ഇവ നീളത്തിൽ കനം കുറച്ച് അരിയുക.പച്ചമുളക് നീളത്തിൽ കീറി വക്കുക.

Step 2

തേങ്ങ,ചെറിയുള്ളി, മഞൾപൊടി,മുളക്പൊടി,മല്ലിപൊടി ഇവ അരച്ച് എടുക്കുക.ഒരുപാട് അരഞ് പോകരുത്.

Step 3

മൺചട്ടി അടുപ്പത്ത് വച്ച് കായ,സവാള,പച്ചമുളക്, അരപ്പ് പാകത്തിനു ഉപ്പ്,കുടം പുളി ഇത്രയും കുറച്ച് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ കത്തിച്ച് അടച്ച് വച്ച് വേവിക്കുക. മൺചട്ടിയിൽ ഉണ്ടാക്കുന്നതാണു രുചികരം.

Step 4

വെള്ളം വലിഞ്ഞ് കഷണങ്ങൾ വെന്ത് അരപ്പു കഷങ്ങളിൽ പിരണ്ട് ഇരിക്കുന്ന പരുവം ആകണം.

Step 5

ശെഷം തീ ഓഫ് ചെയ്ത് പച്ച വെളിച്ചെണ്ണ ,കറിവേപ്പില,ഉലുവാപൊടി ഇവ മേലെ തൂകി ,10,മിനുറ്റ് അടച്ച് വച്ച് ,പിന്നീട് ഉപയോഗിക്കാം.

Step 6

ശരിക്കും മീൻ കറിയുടെ ഒരു ഫീൽ തരുന്ന രുചികരമായ ഒരു കറിയാണിത്. എല്ലാരും ഉണ്ടാക്കി നോക്കു.

Leave a Reply

Your email address will not be published.