ചീര – മുട്ട തോരൻ ( Spinach- Egg Scramble)

2016-02-02
 • Ready In: 20m

ചീര കഴിക്കാൻ മടിയുള്ളവർക്ക് ഒക്കെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുത് നോക്കു.തീർച്ചയായും ഇഷ്ടപ്പെടും.

Ingredients

 • ചീരയില അരിഞത്- 2 കപ്പ്( ചുവപ്പും ,പച്ചയും എടുക്കാം, ഞാൻ 2 ഉം ഒരൊ കപ്പ് വീതം എടുത്തു)
 • മുട്ട -1
 • തേങ്ങ -3/4 റ്റീകപ്പ്
 • ചെറിയുള്ളി - 4
 • പച്ചമുളക് -3
 • സവാള -1( നിർബന്ധമില്ല)
 • കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
 • മഞൾപൊടി -1/4 റ്റീസ്പൂൺ
 • ഉപ്പ്,എണ്ണ,കടുക്- പാകത്തിനു
 • കറിവേപ്പില -1 തണ്ട്
 • വറ്റൽ മുളക് -1( നിർബന്ധമില്ല)

Method

Step 1

ചീര ,സവാള ,1 പച്ചമുളക് ഇവ ചെറുതായി അരിഞ് വക്കുക.

Step 2

മുട്ട പൊട്ടിച്ച് കുരുമുളക് പൊടി ,ലെശം ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് വക്കുക.

Step 3

തേങ്ങ+ ചെറിയുള്ളി+ 2 പച്ചമുളക്+1 നുള്ള് മഞൾപൊടി ഇവ ചെറുതായി ചതച്ച് വക്കുക.ഇല്ലെങ്കിൽ ഇവയെല്ലാം കൂടി കൈ കൊണ്ട് നന്നായി ഞെരുടി മിക്സ് ചെയ്ത് വക്കുക.

Step 4

പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളക്,കറിവേപ്പില ഇവ ചേർത്ത് വഴറ്റുക

Step 5

ശെഷം സവാള,പച്ചമുളക് ചേർത്ത് വഴറ്റി, വഴന്റ് വരുമ്പോൾ ചീര അരിഞത് ചേർത്ത് വഴറ്റുക.മഞൾപൊടി കൂടെ ചേർക്കുക.

Step 6

ചീര വഴന്റ് വാടി വരുമ്പോൾ മുട്ട ചെർത് ഇളക്കുക

Step 7

മുട്ട,ചീരയും മുക്കാൽ വേവ് ആകുമ്പോൾ തേങ്ങാ കൂട്ട് ചെർത്ത് പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി 2 മിനുറ്റ് അടച്ച് വച്ച് വേവിച്ച് ,അടപ്പ് തുറന്ന് ഇളക്കി ചിക്കി തോർത്തി എടുക്കുക

Step 8

നല്ല അടിപൊളി ചീര മുട്ട തോരൻ തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.