Loader

വെണ്ടയ്ക്ക അവിയൽ / Ladies Finger Avial

By : | 0 Comments | On : March 2, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വെണ്ടയ്ക്ക അവിയൽ / Ladies Finger Avial

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

10 മിനിറ്റ് നു ഉള്ളിൽ സ്വാദിഷ്ടമായ വെണ്ടയ്ക്ക അവിയൽ, വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് കാണാൻ :
https://youtu.be/bEjbWbZYfBs

ചേരുവകൾ

വെണ്ടയ്ക്ക – 10-12 എണ്ണം, നീളത്തിൽ അരിഞ്ഞത്
ചെറിയുള്ളി – 15 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം -1/4 ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
തൈര് – 2-3 ടീസ്പൂൺ (നല്ല പുളി ഉള്ള തൈര് )
മുളക് പൊടി-1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ
കറിവേപ്പില

പാനിൽ എണ്ണയൊഴിച്ചു ചൂടായി വരുമ്പോൾ,
അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടക്കയും ചെറിയുള്ളിയും,കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക, പകുതി വഴന്നു വന്നാൽ, അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക,വീണ്ടും ഒരു 2 മിനിറ്റ് അടുപ്പിൽ മീഡിയം ഫ്ളയിം ഇൽ ഇട്ടു വഴറ്റി എടുക്കുക

തേങ്ങയും,ജീരകവും, തൈരും, പച്ചമുളകും, കറിവേപ്പിലയും മിക്സിയില്‍ ഒന്ന് ചതച്ചെടുക്കുക.ഈ അരപ്പു, വെണ്ടയ്ക്ക, ചെറിയുള്ളി വഴന്നു വന്ന ശേഷം അതിലേക് ചേർക്കുക, 2 മിനിറ്റ് അടച്ചു വെച്ച് വേവിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യാം, അല്പം പച്ച വെളിച്ചെണ്ണ കൂടെ ഒഴിച്ച് നന്നായി യോജിപ്പിക്കുക, വെണ്ടക്ക അവിയൽ തയ്യാർ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.