പഴം സ്നാക്ക് (Banana Snack)
2015-11-16- Cuisine: കേരളം
- Course: 4 മണി പലഹാരം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 10m
Average Member Rating
(5 / 5)
1 People rated this recipe
Related Recipes:
Ingredients
- നേന്ത്രപഴം-4
- നെയ്യ് -3 ടീസ്പൂണ്‍
- പഞ്ചസാര -4 ടീസ്പൂണ്‍
- തേങ്ങ -1 പിടി
- ഏലക്ക പൊടി -1/4 ടീസ്പൂണ്‍
- അണ്ടിപരിപ്പ് -കുറച്ച്
Method
Step 1
4 നേന്ത്രപഴം ചെറുതായി അരിഞ്ഞ് വക്കുക.
Step 2
പാനിൽ 3 റ്റീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി അരിഞ്ഞു വച്ച പഴം ചേർത്ത് വഴറ്റുക.
Step 3
പഴം ചെറുതായി വഴണ്ട് വരുമ്പോൾ 4 റ്റീസ്പൂൺ പഞ്ചസാര ( മധുരം കൂടുതൽ വേണ്ടവർക്ക് കൂട്ടാം)ചെർത് ഇളക്കുക
Step 4
ശെഷം 1 പിടി തേങ്ങ ,ചെറുതായി അരിഞ്ഞ അണ്ടിപരിപ്പ്(optional) , കൂടി ചേർത്ത് നല്ലവണ്ണം ഇളക്കി യൊജിപ്പിച്ച് ,1/4 റ്റീസ്പൂൺ ഏലക്കാപൊടി കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
Step 5
മെലെ 1 സ്പൂൺ നെയ്യ് കൂടി തൂകി ഇളക്കാം. കുറച്ച് തേനും ഇഷ്ടമുള്ളവർക്ക് മെലെ ഒഴിക്കാം.
Step 6
അങ്ങനെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന പഴം സ്നാക്ക് തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണെ...