Advertisements
Loading...

വറുത്തരച്ച മീന്‍ കറി (Fish Curry with Coconut Fried Gravy)

2015-11-13
  • Servings : അല്ല
  • Ready In : 45m
Average Member Rating

(5 / 5)

5 5 1
Rate this recipe

1 people rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • മീൻ -1/2kg ദശകട്ടിയുള്ള മീൻ ആണു വറുത്തരച്ച് വക്കാൻ ഏറ്റവും നല്ലത്.ചൂര, അയല പോലുള്ളവ. ഞാൻ അയല മീൻ ആണു എടുത്തെ.
  • തേങ്ങ. -2 റ്റീകപ്പ്
  • ചെറീയുള്ളി -12
  • മഞൾപൊടി -1/2 റ്റീസ്പൂൺ
  • മുളക് പൊടി - 2-3 റ്റീസ്പൂൺ
  • കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
  • മല്ലി പൊടി -2 റ്റീസ്പൂൺ
  • ഉലുവാ പൊടി -1/4 റ്റീസ്പൂൺ
  • ഇഞ്ചി അരിഞത് -1 .5 റ്റീസ്പൂൺ
  • വെള്ളുതുള്ളി അരിഞത്-1.5 റ്റീസ്പൂൺ
  • പച്ചമുളക് -3
  • കറിവേപ്പില -3 തണ്ട്
  • ഉപ്പ്, എണ്ണ -പാകത്തിനു
  • ഉലുവാ -2 നുള്ള്
  • കുടം പുളി -4-5 അല്ലി( കുറച്ച് വെള്ളത്തിൽ കുതിർത്ത് വക്കുക)

Method

Step 1

തേങ്ങാ ,3 ചെറിയുള്ളി ഇവ നല്ല ചുവക്കെ വറുത്ത് എടുക്കുക.2 വറ്റൽമുളകും, ലേശം മല്ലിയും കൂടെ വേണെൽ ചേർത്ത് വറക്കാം.

Step 2

ചൂടാറിയ ശെഷം നന്നായി അരച്ച് എടുക്കുക

Step 3

മൺചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവാ,കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

Step 4

ശെഷം ചെറിയുള്ളി അരിഞത്, പച്ചമുളക് നീളത്തിൽ കീറിയത്, ഇഞ്ചി,വെള്ളുതുള്ളി ചേർത്ത് വഴറ്റുക. നന്നായി വഴന്റ് നിറം മാറി വരുമ്പോൾ മഞൾ പൊടി, മുളക് പൊടി, മല്ലി പൊടി ,ഉലുവാപൊടി, കുരുമുളക് പൊടി ഇവ ചേർത് മൂപ്പിക്കുക.

Step 5

പച്ചമണം മാറി കഴിഞ്ഞ് അരപ്പ്, പാകത്തിനു ഉപ്പ് , കുടം പുളി വെള്ളതൊട് കൂടി , പാകത്തിനു വെള്ളം ഇവ ചേർത്ത് ഇളക്കി , ഒന്ന് ചൂടായി കഴിയുമ്പോൾ മീൻ കഷണങ്ങൾ കൂടി ചേർത്ത് ഇളക്കി 10 മിനുറ്റ് അടച്ച് വച്ച് വേവിക്കുക.

Step 6

കറി നന്നായി തിളച്ച് എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് 1 സ്പൂൺ പച്ചവെള്ളിച്ചെണ്ണ, 1 തണ്ട് കറിവേപ്പില കൂടി മെലെ തൂകാം.

Step 7

ഇന്ന് ഉണ്ടാക്കി നാളെ കഴിക്കുന്നതായിരിക്കും ഏറ്റവും രുചികരം.

Step 8

അങനെ വറുത്തരച്ച മീൻ കറി തയ്യാർ. ചോറു, ചപ്പാത്തി ,ദോശ തുടങ്ങിയവയുടെ എല്ലാം കൂടെ നല്ലൊരു കൊംബിനെഷൻ ആണു ഈ വറുത്തരച്ച മീൻ കറി.

Advertisements