കായ പയർ എരിശ്ശേരി(Raw Banana-Cowpeas Erissery)
2015-12-04- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ എരിശ്ശേരി ആണ് .ശ്രമിച്ചു നോക്കും ല്ലെ?
Ingredients
- കായ- 1
- വൻ പയർ - 1/2 കപ്പ് (കുതിർത്തുവെക്കുക )
- തേങ്ങ ചിരകിയത് -1 കപ്പ്
- നല്ല ജീരകം -1/2 ടീസ്പൂണ്‍
- ചുവന്നുള്ളി -4
- മുളകുപൊടി -1 ടേബിൾ സ്പൂണ്‍
- മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ -2 ടേബിൾ സ്പൂണ്‍
- കടുക് - 1/2 ടീസ്പൂണ്‍
- വേപ്പില - 1
Method
Step 1
കായ നുറുക്കിയത് , വൻപയറും മുളകുപൊടിയും മഞ്ഞൾപൊടിയും കുറച്ചു വെള്ളത്തിൽ കുക്കറിൽ വേവിച്ചെടുക്കുക.
Step 2
തേങ്ങ 2 ടേബിൾ സ്പൂണ്‍ മാറ്റി വച്ചതിനു ശേഷം നല്ല ജീരകവും ചുവന്നുള്ളിയും അരച്ചെടുത്ത് (അധികം പേസ്റ്റ് ആകരുത്) വേവിച്ചു വച്ചതിലോട്ടു ചേർത്ത് വീണ്ടും തിളപ്പിക്കുക .
Step 3
ആവശ്യത്തിനു ഉപ്പ് ചേർക്കുക.
Step 4
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം മാറ്റി വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ചുവക്കെ വറക്കുക. വേപ്പിലയും വറ്റൽ മുളകും കൂടെ ചേർത്ത് കറിയിലോട്ടു താളിച്ച് ഒഴിക്കുക.
Step 5
രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ എരിശ്ശേരി റെഡി