പൂ കേക്ക് / വെട്ടു കേക്ക്(Flower Cake)
2015-12-09- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: സമയം ആവശ്യം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Ready In: 2m
Average Member Rating
(4.5 / 5)
2 People rated this recipe
Related Recipes:
മുൻപൊക്കെ നമ്മുടെ നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ല് അലമാരികളിൽ സജീവമായിരുന്ന ഒരു വിഭവം ആയിരുന്നു ഈ പൂകേക്ക് …ഇപ്പൊഴും അപൂർവം ചില ചായകടകളിൽ ഒരു മാറ്റവുമില്ലാതെ പൂ കേക്ക് കിട്ടാനുമുണ്ട്. പിന്നെ ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല, ആളു കുറച്ച് വി ഐ പി ആയി ചായകടെന്ന് സൂപ്പർ മാർക്കറ്റിലെക്കും ഇടം പിടിച്ചു ആശാൻ. എന്നാൽ പണ്ട് ചായകടെന്നു മേടിച്ചു കഴിച്ചതിന്റെ രുചി ഒന്നും ഇല്ലാട്ടൊ..തരകേടില്ല അത്ര മാത്രം. പിന്നെ കരുതി വീട്ടിൽ തന്നെ ഒന്ന് ഉണ്ടാക്കി നോക്കിയാലൊന്ന്, അങ്ങനെ ഒന്ന് ട്രൈ ചെയ്തു റെസിപ്പി കൂട്ടുകാർക്കും കൂടി വേണ്ടി ഷെയർ ചെയ്യുന്നു…
അപ്പൊ നമ്മുക്കു തുടങ്ങാം.
Ingredients
- മൈദ -250gm
- റവ -50gm
- മുട്ട -2
- ബേക്കിംഗ് പൗഡർ -2 റ്റീസ്പൂൺ
- പഞ്ചസാര പൊടിച്ചത് -1.5 റ്റീകപ്പ്
- നെയ്യ് -4 റ്റീസ്പൂൺ
- വാനിലാ എസ്സൻസ്സ് -1 റ്റീസ്പൂൺ( വേണ്ടെങ്കിൽ ഇത് ഒഴിവാക്കാം)
- ഏലക്കാ ചതച്ചത്(അല്ലെങ്കിൽ പൊടിച്ചത്) -4 എണ്ണം
- പാൽ -1 റ്റെബിൾ സ്പൂൺ
- എണ്ണ - വറുക്കാൻ പാകത്തിനു
Method
Step 1
മൈദ, റവ ,ബേക്കിംഗ് പൗഡർ ഇവ നന്നായി മിക്സ് ചെയ്ത് ,ഒരു അരിപ്പയിലൂടെ അരിച്ച് എടുത്ത് വക്കുക
Step 2
ഇതിലെക്ക് പഞ്ചസാര പൊടിച്ചത്, ഏലക്കാ ചതച്ചത് ഇവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക.
Step 3
മുട്ട പൊട്ടിച്ചതിലെക്ക് ,വാനിലാ എസ്സൻസ്സ്, നെയ്യ്, പാൽ ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.
Step 4
ഇനി മുട്ട കൂട്ട് കുറെശെ ഒഴിച്ച് , അരിച്ച് പഞ്ചസാര മിക്സ് ചെയ്ത് വച്ചിരിക്കുന്ന മാവു കുഴക്കുക.ചപ്പാത്തിക്കു മാവു കുഴക്കുന്ന പരുവത്തിൽ കുഴച്ച് എടുക്കണം.
Step 5
കുറച്ച് കൂടെ പാൽ ആവശ്യമുണ്ടെങ്കിൽ ചേർക്കാവുന്നതാണു
Step 6
കുഴച്ച മാവു 2 മണികൂർ മാറ്റി ഒരു നനഞ തുണി വച്ച് മൂടി മാറ്റി വക്കുക
Step 7
ഇനി 2 മണികൂറിനു ശെഷം മാവു കുറെശ്ശെ എടുക്കുക( ഒരു വലിയ നെല്ലിക്കയെകാളും കുറച്ച് കൂടി വലുപ്പത്തിൽ) ഇനി ഒരു കത്തി വച്ച് മാവിൽ കുരിശ് പോലെ ഷെപ്പിൽ മുറിക്കുക.( ഫൊട്ടൊ നോക്കുക) വിട്ട് പോകാതെ മുറിക്കാൻ ശ്രദ്ധിക്കണം.
Step 8
പാൻ എണ്ണ ചൂടാക്കി ഒരൊ കേക്കും ഷെപ്പ് ചെയ്ത് ചൂടായ എണ്ണയിൽ മൂപ്പിച്ച് വറുത്ത് കോരുക.
Step 9
തണുത്ത ശെഷം കഴിക്കാം
Step 10
1 മാസം വരെ ഒക്കെ ഈ വെട്ടു കേക്ക് കേടു കൂടാതെ ഇരിക്കും. വായു കടക്കാതെ ഒരു ടിന്നിലാക്കി സൂക്ഷിക്കാം.
Step 11
എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.