അവലോസ് പൊടി(Avalose Podi)
2016-01-14- Cuisine: കേരളം
- Course: 4 മണി പലഹാരം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 30m
ഇന്ന് നമ്മുക്ക് കേരളീയർക്ക് മിക്കവർക്കും വളരെ ഇഷ്ടമുള്ള അവലോസ് പൊടി തയ്യാറാക്കാം.
Ingredients
- അരിപൊടി - 500 ഗ്രാം പച്ചരി വെള്ളത്തിൽ ഇട്ട് കുതിർത്ത് ചെറിയ തരി ഉള്ളതായ് പൊടിച്ച് എടുക്കുക,ഒരുപാട് തരി ആവരുത്,ഏകദെശം പുട്ട് പൊടി പോലെ,ഇനി അതുമല്ലെങ്കിൽ പുട്ട് പൊടി തന്നെ എടുതാലും മതി.കൂടുതൽ സ്വാദ് ഫ്രെഷ് ആയി ചെയ്യുന്നതിണാനു ന്നു മാത്രം.
- തേങ്ങ ചിരകിയത്- 3 റ്റീകപ്പ്
- എള്ള് -2 റ്റീസ്പൂൺ
- ജീരകം - 1 റ്റീസ്പൂൺ
- ഉപ്പ് - 2 നുള്ള്
Method
Step 1
എല്ലാ ചേരുവകളും കൂടി നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക.വളരെ കുറച്ച് വെള്ളം തളിച്ച് കൊടുക്കാം.മിക്സ് ആകാൻ വേണ്ടിയാണു ഇത്.തേങ്ങ കുറച്ച് വെള്ളം ഉള്ള റ്റൈപ്പ് ആണെങ്കിൽ വെള്ളം തളിക്കെണ്ട. ഇനി വെള്ളം തളിക്കാതെ ശരിക്ക് മിക്സ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അതു മതി.
Step 2
ഇത് ഇനി 1/2- 3/4 മണിക്കൂർ മാറ്റി വക്കുക
Step 3
ശേഷം പാൻ ചൂടാക്കി അതിലെക്ക് ഇട്ട് നന്നായി വറക്കുക.നന്നായി ഇളക്കി കൊണ്ടിരിക്കണം.കുറഞ്ഞ ഫ്ലയിമിൽ വേണം ചെയ്യാൻ. ഇഷ്ടമുള്ളവർക്ക് കുറച്ച് പഞ്ചസാര കൂടി വറക്കുമ്പോൾ ചേർക്കാം. ഏകദെശം 3/4 മണിക്കൂർ വേണ്ടി വരും. നന്നായി ഡ്രൈ ആയി കിട്ടാൻ.
Step 4
ശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. കഴിക്കാൻ നേരം ഇഷ്ടാനുസരണം പഞ്ചസാര ചേർത്ത് പഴവും കൂട്ടി തട്ടാം. കുറെ നാൾ ഇതു കേട് കൂടാതെ ഇരിക്കും.