ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് (Dried Prawn Chilly)

2015-11-20
  • Yield: 1 പ്ലേറ്റ്
  • Servings: അല്ല

ഇത് ചെറിയ പാക്കറ്റില്‍ കൊല്ലത്തെ ചില ബാറുകളില്‍ കിട്ടുമായിരൂന്നു ടച്ചിംഗ്സ് അയിട്ട്.

Ingredients

  • ഉണക്ക കൊഞ്ച് - 100 ഗ്രാം
  • ചെറിയ ഉള്ളി - 10 എണ്ണം
  • ഉണക്ക മുളക് - 10 എണ്ണം
  • പച്ചമുളക് - 5 എണ്ണം
  • കറിവേപ്പില - അവശ്യത്തിന്

Method

Step 1

ഒരു പാനില്‍ 5 ടീസ്പൂണ്‍ വെളിച്ചെണ്ണ എണ്ണ ഒഴിച്ച് തല പിച്ചി കഴുകി വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ ഇതില്‍ ഇട്ട് ചെറുതീയില്‍ വെച്ച് ഇളക്കുക.

Step 2

15-20 മിനിട്ട് ഇളക്കിയിട്ട് ചെറിയ ഉള്ളി ചതച്ചതും പച്ചമുളകും ഇട്ട് ഇളക്കുക.

Step 3

ഉളളി വാടുമ്പോള്‍ ഇതിലേക്ക് ഉണക്കമുളക് ചതച്ച് ഇടുക മുളക്കരിയുന്നതിന് മുമ്പ് കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ഇറക്കുക. ഇത് എറ്റവും നല്ലത് ചോറിന്റെ കുടെ ഉപയോഗിക്കുക, നല്ല ടേസ്റ്റ് ആണ് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.