വെണ്ടക്ക ഡ്രൈ ഫ്രൈ (Lady Finger Dry Fry)
2015-12-01- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം
- Skill Level: സമയം ആവശ്യം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 60m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
Ingredients
- വെണ്ടക്ക. -250 ഗ്രാം
- സവാള - 1 വലുത്
- മഞ്ഞൾപൊടി - 1/4 റ്റീസ്പൂൺ
- മുളക് പൊടി - 1.5 റ്റീസ്പൂൺ
- കുരുമുളക് പൊടി -1/4 റ്റീസ്പൂൺ
- ഗരം മസാല or മീറ്റ് മസാല -1/2 റ്റീസ്പൂൺ
- മല്ലി പൊടി - 2 നുള്ള്
- ഉപ്പ് ,എണ്ണ. -പാകത്തിനു
Method
Step 1
വെണ്ടക്ക കഴുകി തുടച്ച് വെള്ളം ഇല്ലാതെ നീളത്തിൽ അരിഞ്ഞ് വക്കുക.സവാളയും നീളത്തിൽ അരിഞ്ഞ് വക്കുക.ഉപ്പും, പൊടികൾ എല്ലാം കൂടി മിക്സ് ചെയ്ത് ചെറുതായി ഒന്ന് പേസ്റ്റ് ആക്കി, വെണ്ടക്കയും സവാളയും ഒരുമിച്ച് ആക്കി അതിൽ നന്നായി മിക്സ് ചെയ്യുക
Step 2
മസാല കൂട്ട് പുരട്ടിയ വെണ്ടക്ക- സവാള കൂട്ട് 30 മിനുറ്റ് മാറ്റി വക്കുക.
Step 3
ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി മസാല പുരട്ടിയ കൂട്ട് ഇട്ട് ചെറു തീയിൽ ഇളക്കി മൂപ്പിച്ച് നല്ല ഡ്രൈ ആക്കി എടുക്കുക. കുറച്ച് കറിവേപ്പില കൂടി ഇടാം
Step 4
സാധരണ മെഴുകുപുരട്ടി ഉണ്ടാക്കുന്നതിലും കുറച്ച് കൂടുതൽ എണ്ണയും സമയവും വേണ്ടി വരും ഇതിനു. പക്ഷെ നല്ല സൂപ്പർ ടേസ്റ്റ് ആണു.
Step 5
ഇങ്ങനെ അല്ലാതെ വെണ്ടക്ക മാത്രം എടുത്ത് ,കുറച്ച് ഉള്ളിയൊ ഒരു സവാളയൊ പേസ്റ്റ് ആക്കി ,മെൽ പറഞ്ഞ പൊടികളും മിക്സ് ചെയ്ത് വെണ്ടക്കയിൽ പുരട്ടിയും ചെയ്യാവുന്നതാണു... വെണ്ടക്ക ഒട്ടും ഇഷ്ടമല്ലാത്തവർ പോലും അതു കൂട്ടിയാൽ വെണ്ടക്ക ഫാൻസ് ആകും ,ഉറപ്പ്, എല്ലാരും ട്രൈ ചെയ്ത് നോക്കു.ഹൊ... അത്ര സ്വാദ് ആണെന്നെ അതിനു....