മാങ്ങാ അച്ചാര്‍ (Mango Pickle)

2015-11-13
 • Servings: അതെ
 • Ready In: 45m

Ingredients

 • പച്ചമാങ്ങ -4 ചെറിയ ചതുര കഷണങ്ങളായി അരിഞത്
 • ഉലുവ -1/4റ്റീസ്പൂൺ
 • മുളക് പൊടി -4-5 റ്റീസ്പൂൺ
 • കാശ്മീരി മുളക് പൊടി-1 റ്റീസ്പൂൺ
 • മഞൾ പൊടി -1/2 റ്റീസ്പൂൺ
 • കായ പൊടി -1/2 റ്റീസ്പൂൺ
 • ഉലുവാ പൊടി - 1/4 റ്റീസ്പൂൺ
 • വിനാഗിരി - 3-4 റ്റീസ്പൂൺ
 • തിളപ്പിച്ചാറിയ വെള്ളം -1/2 റ്റീകപ്പ്
 • ഉപ്പ്, കടുക്, നല്ലെണ്ണ -പാകത്തിനു

Method

Step 1

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് മാങ്ങാ കഷണങ്ങൾ അതിലിട്ട് ഒന്ന് ചെറുതായി വാട്ടി എടുക്കുക.ഒരുപാട് വെന്ത് പോകരുത്.ശെഷം വെള്ളം വാലാൻ വക്കുക

Step 2

പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, ഉലുവാ ഇവ മൂപ്പിക്കുക

Step 3

ശെഷം പൊടികൾ ഒരൊന്നായി ചേർത്ത് കരിയാതെ മൂപ്പിക്കുക

Step 4

പൊടികൾ മൂത്ത് കഴിയുമ്പോൾ മാങ്ങാ കഷണങ്ങൾ പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കുക.

Step 5

ശെഷം തിളപ്പിച്ചാറിയ വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ച് 2 മിനുറ്റ് അടച്ച് വക്കുക

Step 6

പിന്നീട് അടപ്പ് തുറന്ന് വിനാഗിരി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം

Step 7

കുറച്ച് കടുക് പൊടിച്ചതും,കറിവേപ്പിലയും താല്പര്യമുള്ളവർക്ക് ചേർക്കാം.

Step 8

ചൂടാറിയ ശെഷം ഉണങ്ങിയ ഒരു കുപ്പിയിലാക്കി കുറച്ച് നല്ലെണ്ണ കൂടി മുകളിൽ ഒഴിച്ച് ,അല്ലെങ്കിൽ നല്ലെണ്ണയിൽ മുക്കിയ ഒരു തുണി മെലെ ഇട്ട ശെഷം കുപ്പി അടക്കാം

Step 9

1-2 ആഴ്ച്ച കഴിഞ്ഞ് ഉപയൊഗിച്ചാൽ മതിയാകും. അപ്പൊഴെക്കും മാങ്ങാ അച്ചാർ കറക്റ്റ് പരുവം ആകും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.