ബീറ്റ്ട്രൂട്ട് പച്ചടി( Beetroot pachadi)

2015-12-04
 • Servings: അതെ
 • Ready In: 20m

അസ്സൽ ഒരു പച്ചടി ആയാലൊ ഇന്ന്. നല്ല കളർ ഫുൾ ആയ പവർഫുൾ ആയ സ്വാദിഷ്ടമായ ബീറ്റ്ട്രൂട്ട് പച്ചടി… അപ്പൊ നമ്മുക്ക് തുടങ്ങാം

Ingredients

 • ബീറ്റ്ട്രൂട്ട് -1 ( മീഡിയം വലുപ്പം)
 • പച്ചമുളക് -3
 • തേങ്ങ -1.5 റ്റീകപ്പ്( ഇത്രെം വേണ്ടെങ്കിൽ അളവു കുറച്ച് കുറക്കാം)
 • ജീരകം -1 നുള്ള്
 • ചെറിയുള്ളി -3( നിർബന്ധമില്ല)
 • കറിവേപ്പില -2 തണ്ട്
 • ഉപ്പ്,എണ്ണ,കടുക് - പാകത്തിനു
 • വറ്റൽ മുളക് -2
 • തൈരു -1 റ്റീകപ്പ്

Method

Step 1

ബീറ്റ്ട്രൂട്ട് ചെറുതായി ചീകി വക്കുക

Step 2

തേങ്ങ,ജീരകം, പച്ചമുളക് ഇവ നന്നായി അരച്ച് എടുക്കുക

Step 3

പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കി ചെറിയുള്ളി അരിഞത് ചേർത് വഴറ്റുക.

Step 4

ശെഷം ബീറ്റ്ട്രൂട്ട് ചേർത്ത് വഴറ്റുക. പാകത്തിനു ഉപ്പ് കൂടെ ചേർത്ത് നന്നായി വഴറ്റി എടുക്കുക.

Step 5

നന്നായി വഴന്റ് വരുമ്പോൾ അരപ്പ് കൂടെ ചേർത് ഇളക്കി 2 മിനുറ്റ് അടച്ച് വച്ച് അരപ്പൊന്നു ചെറുതായി തിളച്ച ശെഷം തീ ഓഫ് ചെയ്ത് തൈരു ചേർത്ത് ഇളക്കാം

Step 6

പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

Step 7

ഇനി തേങ്ങ ഇല്ലാതെ അതു ഒഴിവാക്കി ബീറ്റ്ട്രൂട്ട് ,പച്ചമുളക് ഇവ മൂപ്പിച്ച് തൈരു ചേർത്ത് ഇളക്കി,കടുകും താളിച്ചും ഉപയൊഗിക്കാവുന്നതാണു

Step 8

രുചികരമായ ബീറ്റ്ട്രൂട്ട് പച്ചടി തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.