സോയ കടല മസാല (Soya Chunks-Bengal Gram Masala)
2015-12-29- Cuisine: കേരളം
- Course: ഏതു നേരവും
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Yield: ഒരു പ്ലേറ്റ്
- Servings: അതെ
Average Member Rating
(4.3 / 5)
3 People rated this recipe
Related Recipes:
ചോറ്, പത്തിരി, ചപ്പാത്തി തുടങ്ങിയ പലഹാരങ്ങളോടൊപ്പം വളരെയധികം ഇണങ്ങുന്ന ഒരു വ്യത്യസ്തമായ മസാല.
Ingredients
- സോയചങ്ക്സ് - 1 കപ്പ്
- കടല - 1/2 കപ്പ്
- ഉള്ളി -1 വലുത് (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് - 3
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂൺ
- മല്ലിപൊടി - 1 ടിസ്പൂൺ
- മുളക്പൊടി - 1 ടേബിള്‍സ്പൂൺ
- മഞ്ഞൾപൊടി - 1/2 ടിസ്പൂൺ
- ഗരംമസാലപൊടി - 1 ടിസ്പൂൺ
- ജിരകം - 1 ടിസ്പൂൺ
- കടുക് - 1 ടിസ്പൂൺ
- തേങ്ങ - 1/2 കപ്പ്
- എണ്ണ - 1 ടേബിള്‍സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
Method
Step 1
കടല വേവിച്ച് മാറ്റി വെക്കുക..... സോയചങ്ക്സ് ചുടുവെള്ളത്തിൽ 20 മിനിറ്റ് കുതിർത്തു വെക്കുക. ശേഷം പച്ചവെള്ളത്തിൽ ഇട്ട് നന്നായി പിഴിഞ്ഞ് കഷണങ്ങളായി മുറിച്ചു വെക്കുക.....
Step 2
തേങ്ങ ചതച്ച് വെക്കുക..... പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിയാൽ ജിരകം ഇട്ട് മൂപ്പിക്കുക. കറിവേപ്പില, ഉളളി ഇട്ട് വഴറ്റുക. ബ്രൗൺ നിറമായാൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക .മുളക്പൊടി, മല്ലിപൊടി, മഞ്ഞൾപൊടി ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി വേവിച്ച കടലയും, സോയയും, ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം തേങ്ങയും കുറച്ചു വെളളം തളിച്ച് നന്നായി ഇളക്കി ചെറു തീയിൽ വേവിക്കുക.
Step 3
ഗരംമസാലപൊടിയും മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഇളക്കി ചുടോടെ വിളമ്പാം.....