Loader

Mango Cream/മംഗോ ക്രീം (റമ്ദാൻ സ്പെഷ്യൽ)

By : | 1 Comment | On : May 25, 2018 | Category : Uncategorized



Mango Cream/മംഗോ ക്രീം (റമ്ദാൻ സ്പെഷ്യൽ)
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #2
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

വ്യത്യസ്ത്യവും രുചികരവും ആയ ഒരു ഡെസ്സേർട് റെസിപ്പി, വെറും 3 ചേരുവകൾ ഉപയോഗിച്ച് അടിപൊളി മംഗോ ക്രീം വീട്ടിൽ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :https://youtu.be/TJIOpoiGENg

ചേരുവകൾ ( 2സെർവിങ്സ് )

മാങ്ങാ – 2 എണ്ണം
പഞ്ചസാര – 4 ടേബിൾസ്പൂൺ
വിപ്പിംഗ് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം – 125 ml

തയ്യാറാകുന്ന വിധം :-
1 . മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കി കട്ട് ചെയ്യുക,അതിൽ മുക്കാൽ ഭാഗം പ്യൂരീ ആക്കി മാറ്റാം,
2 . 4 ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചു ക്രീമിൽ ചേർക്കുക, ( പകരം കണ്ടെൻസ്ഡ് മിൽക്ക് ചേർത്താലും മതി )
3 . ക്രീമും മംഗോ പ്യൂരീ ഉം നന്നായി മിക്സ് ചെയ്യുക
4. സെർവിങ് ഗ്ലാസിൽ മംഗോ ക്യൂബ്സ് ഇട്ട്, മുകളിൽ ക്രീം ഒഴിച്ച് കൊടുക്കാം
ഏറ്റവും മുകളിൽ ആയി വീണ്ടും മംഗോ ക്യൂബ്സ് അല്ലെങ്കിൽ ഐസ് ക്രീം ചേർത്ത് സെർവ് ചെയ്യാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on May 25, 2018

      Good preparation

        Reply

    Leave a Reply

    Your email address will not be published.