Loader

ബ്രെഡ് ഹൽവ(Bread Halwa)

2015-11-22
  • Servings: അതെ
  • Ready In: 15m
Average Member Rating

forkforkforkforkfork (1.5 / 5)

1.5 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

ഇന്ന് ഒരു വളരെ ഈസി റെസിപ്പിയുമായാണു ഞാൻ എത്തിയെക്കുന്നെ.നല്ല രുചിയുള്ളൊരു ഹൽവയാണു ഇന്നത്തെ ഐറ്റം. എന്നാലൊ ഉണ്ടാക്കാൻ വളരെ എളുപ്പവും

Ingredients

  • ബ്രെഡ് -6 പീസ്
  • പാൽ -1/2 ലിറ്റർ
  • പഞ്ചസാര -3/4 കപ്പ്
  • നെയ്യ് -5-6റ്റെബിൾ സ്പൂൺ
  • ഏലക്കാ പൊടി -1/4 റ്റീസ്പൂൺ
  • കിസ്മിസ്/ അണ്ടി പരിപ്പ് - കുറച്ച്

Method

Step 1

ബ്രെഡ് മിക്സിയിലിട്ട് പൊടിച്ച് എടുക്കുക

Step 2

പാത്രം അടുപ്പത്ത് വച്ച് പാൽ ഒഴിച്ച് ചൂടാക്കുക.

Step 3

പാൽ ഒന്ന് ചെറുതായി തിളച്ച് വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക.

Step 4

പഞ്ചസാര അലിഞ് കഴിയുമ്പോൾ ബ്രെഡ് പൊടിച്ചത് ചേർത്ത് ഇളക്കുക

Step 5

ശെഷം നെയ്യ്, ഏലക്കാ പൊടി ഇവ കൂടി ചേർത്ത് ഇളക്കുക

Step 6

നന്നായി ഇളക്കി കൊണ്ടിരിക്കണം. പാത്രത്തിന്റെ സൈഡിൽ നന്നായി നിന്നു വിട്ടു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.

Step 7

ശെഷം ഒരു പാത്രത്തിൽ നെയ്യൊ, വെണ്ണയൊ തടവി ബ്രെഡ് കൂട്ട് അതിലെക്ക് മാറ്റാം

Step 8

തണുത്ത് ശെഷം ഇഷ്മുള്ള ഷെപ്പിൽ മുറിക്കാം.

Step 9

കശുവണ്ടിപരിപ്പൊ,കിസ്മിസ്സൊ വച്ച് അലങ്കരിക്കാം.

Step 10

സെർവ് ചെയ്യുമ്പോൾ കുറച്ച് തേൻ മെലെ ഒഴിച്ച് സെർവ് ചെയ്യാം.(നിർബന്ധമില്ല)

Step 11

സ്വാദിഷ്ടമായ ബ്രെഡ് ഹൽവ തയ്യാർ. എല്ലാരും ട്രൈ ചെയ്തു നോക്കണം ട്ടൊ.

    Leave a Reply

    Your email address will not be published.