ചിക്കന് കട്ട്ലെറ്റ് (Chicken Cutlet)
2015-11-28- Cuisine: കേരളം
- Course: 4 മണി പലഹാരം
- Skill Level: സമയം ആവശ്യം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Yield: ഒരു പ്ലേറ്റ്
- Servings: അല്ല
തയ്യാറാക്കിയത്: ഡെയ്സി ഇഗ്നേഷ്യസ്
Ingredients
- ചിക്കൻ ബോൺലെസ്സ് (അല്ലാത്തതോ) - ഒരു കിലോ (ചിക്കൻ കുറെച്ചിട്ട് വെജിറ്റബിൾ കൂടുതൽ ചേർക്കാം)
- ഉരുളൻ കിഴങ്ങ് അര കിലോ
- സവാള ഉള്ളി 2 വലിയത്
- പച്ചമുളക് അഞ്ചെണ്ണം
- ഇഞ്ചി വെള്ളുള്ളി പേസ്റ്റ് 2 ടീസ്പൂൺ
- കാരറ്റ് 2 വലുത്
- ബീൻസ് 5 എണ്ണം
- കുരുമുളക് 2 ടീസ്പൂൺ
- മഞ്ഞ പൊടി അര ടീസ്പൂൺ
- മുളക് പൊടി 2 ടീസ്പൂൺ
- ഗരം മസാല അര ടീസ്പൂൺ
- ഉപ്പ് - അവശ്യത്തിന്
- വെജിറ്റബിൾ ഓയിൽ 3 ടേബിൾ സ്പൂൺ
- മുന്ന് മുട്ടയുടെ വെള്ള
- ബ്രഡ് ക്രംസ് 100 ഗ്രാം
- മല്ലിയില അവശ്യത്തിന്
Method
Step 1
ഒരു ചിക്കനും ഉരുളൻ കിഴങ്ങും കുരുമുളക് പൊടി മഞ്ഞ പൊടി, അര ഗ്ലാസ് വെള്ളവും കഴിച്ച് വേവിക്കുക (മൂന്ന് വിസിൽ ആവുമ്പോൾ ഓഫ് ചെയ്യുക) തണുത്തതിനു ശേഷം എല്ലുകൾ മാറ്റി മിക്സിയിൽ ഒരടി അടിക്കുക
Step 2
ഒരു പാനിൽ എണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി കാരറ്റ് ബിൻ സ് ഇട്ട് വഴറ്റുക അതിനു ശേഷം മസാലകൾ എല്ലാം ഇട്ട് മൂപ്പിക്കുക അടിച്ച് വെച്ചിരിക്കുന്ന ചിക്കനും ഉരുളൻ കിഴങ്ങും ചേർത്ത് നന്നായി ഉടച്ച് അവര്യത്തിനും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക 5 മിനിട്ടിനു ശേഷം ഇറക്കി വെയ്ക്കുക.
Step 3
മറ്റൊരു പാനിൽ പൊരിക്കാൻ അവര്യത്തിന് എണ്ണ ഒഴിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ പിടിച്ച് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് ക്രം സിൽ പൊതിഞ്ഞ് എണ്ണയിൽ പെരിച്ച് ശാപ്പിടുക ഇത്രയുമേ ഉള്ളു കാര്യം ഒന്നു ശ്രമിച്ച് നോക്കിയിട്ട് അഭിപ്രായം രേഖപ്പെടുത്തുക.