Loader

ചിക്കൻ കിഴി(Chicken Kizhi)

2016-04-25
  • Servings: അല്ല
  • Ready In: 1m
Average Member Rating

forkforkforkforkfork (3.8 / 5)

3.8 5 4
Rate this recipe

fork fork fork fork fork

4 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ചിക്കൻ വച്ച് ഒരു കിഴി ഉണ്ടാക്കിയാലൊ, വാഴയിലയിൽ പൊള്ളിക്കുന്ന പോലെ തന്നെയാണു ഇതും.

Ingredients

  • ചിക്കൻ -500gm
  • സവാള -3
  • തക്കാളി -2
  • വറ്റൽ മുളക് -2
  • കുരുമുളക് ചതച്ചത്- 2 റ്റീസ്പൂൺ
  • കാശ്മീരി മുളക്പൊടി -1.5 റ്റീസ്പൂൺ
  • പച്ചമുളക് -2
  • ഇഞ്ചി - വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂൺ
  • മഞൾപൊടി -1/4 റ്റീസ്പൂൺ
  • മല്ലിപൊടി -1/2 റ്റീസ്പൂൺ
  • ഗരം മസാല -1/4 റ്റീസ്പൂൺ
  • കറിവേപ്പില -1 തണ്ട്
  • ഉപ്പ്,എണ്ണ , കടുക്- പാകത്തിനു
  • വാഴയില -2

Method

Step 1

ചിക്കൻ ചെറിയ കഷണങ്ങളാക്കി കുറച്ച് ഉപ്പ്, 2 നുള്ള് മഞൾപൊടി, 1/2 റ്റീസ്പൂൺ മുളക്പൊടി ഇവ പുരട്ടി ചിക്കൻ 20 മിനുറ്റ് മാറ്റി വക്കുക.

Step 2

സവാള,തക്കാളി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വക്കുക.

Step 3

പാനിൽ പാകത്തിനു എണ്ണ ചൂടാക്കി കടുക്, കറിവേപ്പില,വറ്റൽ മുളക് ഇവ ചേർത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചേർത്ത് വഴറ്റുക.

Step 4

സവാള ചെറുതായി നിറം മാറി വരുമ്പോൾ ,ഇഞ്ചി വെള്ളുതുള്ളി അരിഞത് ചേർത് ,വഴറ്റുക.സവാള നല്ല ഗോൾഡൻ നിറം ആയി കഴിയുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.

Step 5

തക്കാളി നന്നായി ഉടഞ്ഞ് വരുമ്പോൾ പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക് ചതച്ചത്,ഗരം മസാല ഇവ ചേർത് നന്നായി പച്ചമണം മാറി ,നിറവും നന്നായി മാറി വരുന്ന വരെ വഴറ്റുക.

Step 6

നന്നായി വഴന്റ് എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.

Step 7

2 വാഴയില ,കുറച്ച് വലുതും ,കീറാത്തതും എടുക്കുക. കഴുകി വൃത്തിയാക്കി തീയി പിടിച്ച് ചെറുതായി വാട്ടി എടുക്കുക.

Step 8

ഇനി ആ ഇലകളിൽ ഒരോന്നിലായി ആദ്യം ഉണ്ടാക്കിയ കുറച്ച് മസാല നിരത്തുക,അതിന്റെ മേലെ പകുതി ചിക്കൻ പീസ് നിരത്തുക,അതിന്റെ മേലെ കുറച്ച് മസാല കൂടെ നിരത്തുക.ഇനി ആ ഇല ഒരു കിഴി പോലെ ആക്കി വാഴനാരു ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് തന്നെ കിഴി കെട്ടുക.ഇല്ലെങ്കിൽ നൂൽ ഉപയോഗിച്ച് കെട്ടാം.മറ്റെ ഇലയും ഇതു പൊലെ ചെയ്ത് എടുക്കുക.

Step 9

ഇനി 2 രീതിയിൽ ചെയ്യാം.ഒന്നില്ലെങ്കിൽ അപ്പചെമ്പിൽ വച്ച് 30-35 മിനുറ്റ് വേവിച്ച് എടുക്കാം.അല്ലെങ്കിൽ പാനിൽ അടച്ച് വച്ച് തിരിച്ചും മറിച്ചും ഇട്ട് 30-35 മിനുറ്റ് വേവിച്ച് എടുക്കുക.

Step 10

നല്ല അടിപൊളി ,രുചികരമായ വാഴയിലയിൽ തയ്യാറാക്കിയ ചിക്കൻ കിഴി തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published.