കല്ലുമ്മകായ മസാല കറി (Mussel Meat Masala Gravy)
2016-05-13- Cuisine: കേരളം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അല്ല
- Ready In: 1m
Average Member Rating
(5 / 5)
1 People rated this recipe
Related Recipes:
കല്ലുമ്മകായ വച്ച് ഒരു കറി ആയാലൊ,ഒരു സെമി ഗ്രേവി കറി,കുരുമുളക് പൊടിയാണു ഇതിൽ കൂടുതൽ ഉപയോഗിച്ചെക്കുന്നത്
Ingredients
- കല്ലുമ്മകായ. -250gm
- സവാള -3
- തക്കാളി -2
- പച്ചമുളക് -2
- ഇഞ്ചി -വെള്ളുതുള്ളി അരിഞത്-1.5 റ്റീസ്പൂൺ
- കറിവേപ്പില -1 തണ്ട്
- തേങ്ങാ കൊത്ത് -3 റ്റീസ്പൂൺ
- മഞൾപൊടി-1/4 റ്റീസ്പൂൺ
- മുളക്പൊടി-1/4റ്റീസ്പൂൺ
- കുരുമുളക്പൊടി- 2 റ്റീസ്പൂൺ
- മല്ലിപൊടി - 1/2 റ്റീസ്പൂൺ
- ഗരം മസാല -1/4 റ്റീസ്പൂൺ
- ഉപ്പ്,കടുക്,എണ്ണ -പാകത്തിനു
- നാരങ്ങാ നീരു -1 /4 റ്റീസ്പൂൺ
Method
Step 1
കല്ലുമ്മകായ വൃത്തിയാക്കി ലെശം മഞൾപൊടി,ഉപ്പ് ഇവ ചേർത്ത് വേവിച്ച് വക്കുക.
Step 2
പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞത് ചേർത്ത് വഴറ്റുക.
Step 3
വഴന്റ് വരുമ്പോൾ ഇഞ്ചി വെള്ളുതുള്ളി ഇവ അരിഞത് ചേർത്ത് നന്നായി വഴറ്റി ,ഗോൾഡൻ നിറം ആയി വരുമ്പോൾ ചെറുതായി അരിഞ തക്കാളി ചേർത്ത് വഴറ്റുക.
Step 4
തക്കാളി വഴന്റ് ഉടഞ്ഞ് വരുമ്പോൾ ,കല്ലുമ്മകായ വേവിച്ചത്,ചേർത്ത് ഇളക്കുക.
Step 5
ശെഷം,മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക്പൊടി, തേങ്ങാ കൊത് ,പാകത്തിനു ഉപ്പ് ,ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി പച്ചമണം മാറി വരുമ്പോൾ ഗരം മസാല ,നാരങ്ങാ നീരു കൂടി ചേർത്ത് ഇളക്കി കുറച്ച് വെള്ളവും ചേർത്ത് അടച്ച് വച്ച് ഗ്രേവി ഒന്ന് കുറുകി എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.
Step 6
5-6 കറിവേപ്പില കൂടെ മേലെ വിതറാം. നല്ല രുചികരമായ കല്ലുമ്മകായ മസാല കറി തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം.
posted by ajmi on May 30, 2017
good !!!