കൂർക്ക മെഴുക്കുപുരട്ടി(Chinese Potato Stir Fry)

2015-12-21
  • Servings: അതെ
  • Ready In: 30m

ഇപ്പൊ കൂർക്ക സീസൺ അല്ലെ,നമ്മുക്ക് കൂർക്ക മെഴുകുപുരട്ടി തന്നെ അങ്ങ് ഉണ്ടാക്കി കളയാം. കൂർക്ക ന്നു വച്ചാൽ എനിക്കു ഒരിക്കലും കൊതി തീരാത്തെ ഒരു സാധനമാണെ… വീട്ടിൽ അമ്മ കൂർക്ക വച്ച് എന്തു കറിയുണ്ടാക്കിയാലും ഒരുമാതിരി ഗ്രഹണി പിടിച്ച കൊച്ചിനു ചക്ക കൂട്ടാൻ കിട്ടിയ മാതിരി യാ എനിക്കു… ഹൊ മുടിഞ കൊതിയാനെ…..ഇപ്പൊ വീട്ടിലു ചെറിയ കൃഷി യൊക്കെ ഉള്ളതിൽ കൂർക്ക കൃഷിയും ഉണ്ടെ…. സാധാരണ കൂർക്ക വൃത്തിയാക്കി എടുക്കുന്നെ ഒരു എട്ടിന്റെ പണിയാണല്ലൊ ,പക്ഷെ സ്വന്തം കൃഷിയിടത്തിൽ ഉണ്ടായെ കൊണ്ടാണൊ എന്തൊ
കുറച്ച് അഹങ്കാരം കുറഞ കൂർക്ക ആയിരുന്നു.വെള്ളത്തിൽ ഇട്ട് കൈ കൊണ്ട് ഒന്നു ഞെരുടി കഴുകിയപ്പൊഴെക്കും കൂർക്കാശാൻ നല്ല വെള്ളുത്ത് സുന്ദരകുട്ടപ്പനായി… നമ്മളു ഒരു കീടനാശിനിയും ചേർക്കാതെ വിളയിച്ച് എടുത കൂർക്ക ആയിട്ടാവും സ്വാദും അപാരമായിരുന്നു…. അപ്പൊ നമ്മുക്ക് തുടങ്ങാം.

Ingredients

  • കൂർക്ക -250gm
  • ചെറിയുള്ളി -12 ( സവാള -1)
  • വറ്റൽമുളക് ചതച്ചത്-2 റ്റീസ്പൂൺ (മുളക്പൊടി-1.5റ്റീസ്പൂൺ)
  • മഞൾ പൊടി-1/4 റ്റീസ്പൂൺ
  • ഉപ്പ്, എണ്ണ ,കടുക്- പാകത്തിനു
  • കറിവേപ്പില -1 തണ്ട്
  • തേങ്ങാകൊത്ത് -4 റ്റീസ്പൂൺ(നിർബന്ധമില്ല)

Method

Step 1

കൂർക്ക കഴുകി വൃത്തിയാക്കി ചെറുതായി അരിഞ് വക്കുക.

Step 2

ലെശം ഉപ്പ്, ലെശം മഞൾപൊടി ഇവ ചേർതു കൂർക്ക കുറച്ച് വെള്ളവും ചേർത്ത് വേവിച്ച് മാറ്റി വക്കുക. ( ആവി കേറ്റി വേവിച്ചാലും മതി)

Step 3

ഉള്ളി ചെറുതായി ചതച്ച് എടുക്കുക (സവാള നീളത്തിൽ കനം കുറച്ച് അരിയുക)

Step 4

പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കടുക്,കറിവേപ്പില ചേർത്ത് മൂപ്പിക്കുക

Step 5

ശെഷം ഉള്ളി ചതച്ചത്( സവാള ചേർത്ത് വഴറ്റുക)വഴറ്റുക

Step 6

കുറച്ച് വഴന്റ് കഴിയുമ്പോൾ ബാക്കി മഞൾപൊടി, മുളക് ചതച്ചത്(മുളക് പൊടി),ചേർത് വഴറ്റുക.

Step 7

ശെഷം വേവിച്ച് വച്ചിരിക്കുന്ന കൂർക്ക ചേർത്ത് പാകത്തിനു ഉപ്പും ചേർത്ത് ഇളക്കുക.(കൂർക്ക വേറെ വേവിക്കാതെ ഉള്ളി മൂപ്പിച്ചതിലെക്ക് ചേർത്ത് ചേർത്ത് കുറച്ച് വെള്ളവും ചേർത്ത് വേവിച്ച് ഉണ്ടാക്കാവുന്നതും ആണു)

Step 8

ശെഷം തേങ്ങാ കൊത് കൂടെ ചേർത് ലെശം എണ്ണ കൂടെ തൂകി ഇളക്കി മൂപ്പിച്ച് ഉലർത്തി മോരീച്ച് എടുക്കുക.

Step 9

സ്വാദിഷ്ടമായ കൂർക്ക മെഴുക്കുപുരട്ടി തയ്യാർ . എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.