ചോക്ലെറ്റ് കോക്കനട്ട് ദോശ ( Chocolate Coconut Dosa)

2016-05-10
  • Servings: അതെ
  • Ready In: 15m

കുറച്ച് ചോക്ലെറ്റ്,തേങ്ങ,പിന്നെ ഇഷ്ടമുള്ളവർക്ക് കുറച്ച് റ്റൂട്ടി ഫ്രൂട്ടി,ചെറി തുടങ്ങിയവ ഒക്കെ ചേർക്കാം.കുറച്ച് ചോക്ലെറ്റ് ബാർ മേടിച്ച് സൂക്ഷിച്ചാൽ വളരെ പെട്ടെന്ന് ഈ ദോശ ഉണ്ടാക്കാം.ഇനി ചോക്ലെറ്റ് ഇല്ലെങ്കിൽ നൂട്ടെല്ല ആയാലും മതി.അരി -ഉഴുന്നു ദോശ മാവു വച്ചും ,ഗോതമ്പ് മാവു വച്ചും ഇത് ഉണ്ടാക്കാം.

Ingredients

  • ദോശ മാവ് - പാകത്തിനു
  • ചോക്ലെറ്റ് ഉരുക്കിയത് - 5 റ്റീസ്പൂൺ
  • തേങ്ങ ചിരകിയത് -5 റ്റീസ്പൂൺ
  • റ്റൂട്ടി ഫ്രൂട്ടി -3 റ്റീസ്പൂൺ
  • ചെറി -5

Method

Step 1

ചോക്ലെറ്റ് ഉരുക്കിയതിൽ ,തേങ്ങ,റ്റൂട്ടി ഫ്രൂട്ടി,ചെറി ചെറുതായി അരിഞത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

Step 2

ദോശ തവയിൽ മാവു ഒഴിച്ച് കുറച്ച് വലുപ്പത്തിൽ കനം കുറച്ച് പരത്തുക.മറിച്ച് ഇടാതെ തന്നെ വേവിച്ച് എടുക്കാൻ പറ്റിയാൽ നല്ലത്.

Step 3

ദോശ വെന്തു വരുമ്പോൾ ചോക്ലെറ്റ് മിക്സ് മേലെ തൂകി നന്നായി സ്പ്രെഡ് ചെയ്ത് കൊടുത്ത് 10 സെക്കൻഡ് ശെഷം ദോശ സെർവ് ചെയ്യാം.

Step 4

അടിപൊളി ഒരു ചോക്ലെറ്റ് ദോശ തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.