തേങ്ങ – ശർക്കര ലഡു( Coconut- Jaggery Ladu )
2016-02-26- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 45m
സാധാരണ നമ്മൾ തേങ്ങ ലഡു ഉണ്ടാക്കുന്നെ പഞ്ചസാര ചേർത്ത് അല്ലെ,എന്നാൽ ഇത് കുറച്ച് വ്യത്യസ്തം ആയിട്ട് ശർക്കര ചേർത്ത് ആണു ചെയ്തത്,പഞ്ചസാര വച്ച് ഉണ്ടാക്കുന്നതിനെക്കാൾ രുചി ഇതിനു ആണു എന്നാണു എനിക്കു തോന്നിയത്,ഇനി നിങ്ങളു ഒന്ന് ഉണ്ടാക്കി നോക്കീട്ട് പറയു കേട്ടൊ…അപ്പൊ തുടങ്ങാം
Ingredients
- തേങ്ങ - 2 കപ്പ്
- ശർക്കര -1 കപ്പ്
- ബദാം ചെറുതായി അരിഞത്-1/4 കപ്പ്( ഇതിനു പകരം കപ്പലണ്ടി,കശുവണ്ടിപരിപ്പ് ഇവയും ഉപയോഗിക്കാം.ഇതൊന്നും ഇല്ലെങ്കിൽ ഇത് ഒഴിവാക്കാം)
- നെയ്യ് - 3 റ്റെബിൾ സ്പൂൺ
- ഏലക്ക പൊടി -3/4 റ്റീസ്പൂൺ
- ജീരകപൊടി-1/4 റ്റീസ്പൂൺ
Method
Step 1
ശർക്കര ഉരുക്കി പാനിയാക്കി അരിച്ച് എടുത്ത് വക്കുക.
Step 2
പാൻ വച്ച് ചൂടാക്കി തേങ്ങ ഇട്ട് ചെറുതായി ഒന്ന് ചൂടാക്കുക.ഒന്ന് ചെറുതായി ഡ്രൈ ആയാൽ മതി
Step 3
പാൻ വച്ച് അരിച്ച് വച്ചിരിക്കുന്ന ശർക്കര പാനി ഒഴിച്ച് ചൂടാക്കുക.ചൂടായി വരുമ്പോൾ നെയ്യ് ചേർത്ത് ഇളക്കുക.
Step 4
നന്നായി ചൂടായി കഴിഞ് തേങ്ങ, ബദാം അരിഞത് ഇവ ചേർത്ത് ഇളക്കുക.നന്നായി ഇളക്കി കൊണ്ടിരിക്കണം
Step 5
കുറുകി തുടങ്ങുമ്പോൾ ഏലക്കാപൊടി,ജീരകപൊടി ഇവ ചേർത് ഇളക്കി,കുറുകി പാനിന്റെ സൈഡിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.
Step 6
കയ്യിൽ പിടിച്ച് ഉരുട്ടാവുന്ന ചൂടാകുമ്പോൾ കൈയിൽ കുറച്ച് നെയ്യ് തടവി ,ഈ കൂട്ട് ചെറിയ ലഡുവിന്റെ ഷേപ്പിൽ ഉരുട്ടി എടുക്കുക
Step 7
കിസ്മിസൊ,കശുവണ്ടി പരിപ്പൊ ഒക്കെ വച്ച് അലങ്കരിക്കാം. തണുക്കുമ്പൊൾ കുറച്ച് കട്ടിയാകും.ശെഷം ശാപ്പിടാം. അപ്പൊ തേങ്ങ ശർക്കര ലഡു തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ