മുട്ട സിര്‍ക്ക (Egg Sirkka)
2015-11-16- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: സമയം ആവശ്യം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അല്ല
Average Member Rating
(4 / 5)
1 People rated this recipe
Related Recipes:
Ingredients
- പച്ചരി - 2 കപ്പ്
- ചോറ് - 1 കപ്പ്
- മുട്ട - 2
- പാൽ / തേങ്ങാപാൽ - 2 ടേബിൾ സ്പൂണ്‍
- എണ്ണ - ആവിശ്യത്തിന്
- പച്ചമുളക് കറിവേപ്പില - ആവിശ്യമെങ്കിൽ
- ഉപ്പ് -- ആവിശ്യത്തത്തിന്
Method
Step 1
പച്ചരി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ചോറും പാലും ചേർത്ത് കട്ടിയായി നന്നായി അരച്ച് എടുക്കുക.
Step 2
കോഴിമുട്ട അടിച്ചതും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് ഇടലി മാവിനെ പോലെ കോരി ഒഴിക്കാവുന്ന കട്ടിയിൽ മാവുണ്ടാക്കുക.
Step 3
നെയ്യപ്പം ചുട്ടെടുക്കുന്നതു പോലെ എണ്ണയിൽ ഓരോ തവി കോരിയൊഴിച്ച് ചുട്ടെടുക്കുക
Step 4
ഇത് കറി യോടപ്പം കഴിക്കാവുന്ന രുചിയുള്ള മലബാറി വിഭവമാണ് ,ആവിശ്യമെങ്കിൽ മാവിൽ പച്ചമുളകും കറിവേപ്പിലയും ചേര്ക്കാം
Step 5
വെള്ളം ഒട്ടും ചേർക്കാതെ ഉണ്ടാക്കിയാൽ നല്ല മയമുള്ള മുട്ടസിർക്ക ഉണ്ടാക്കിയെടുക്കാം.