എഗ്ഗ് ഓംലറ്റ് ബർഗ്ഗർ( Egg Omelet Burger)

2016-01-29
  • Ready In: 10m

വളെരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു ബർഗ്ഗറും ആയിട്ടാണു ഞാൻ വന്നെക്കുന്നെ, വേഗത്തിൽ തന്നെ അധികം സമയം കളയാതെ ,രാത്രി ഡിന്നറായിട്ടൊ,നാലുമണി പലഹാരമായിട്ടൊ ഒക്കെ ഇത് ഉണ്ടാക്കാവുന്നതാണു,നമ്മുടെ പ്രവാസി കൂട്ടുകാർക്കും,ബാച്ചിലെഴ്സിനും കൂടുതൽ സഹായകം ആകും ന്ന് കരുതുന്നു.അപ്പൊ തുടങ്ങാം

Ingredients

  • ബൺ -2
  • മുട്ട -1
  • സവാള -1 വലുത്
  • തക്കാളി -1
  • കുരുമുളക്പൊടി -1/2 റ്റീസ്പൂൺ
  • റ്റൊമാറ്റൊ സോസ് ( മയൊണൈസ്)- 4 റ്റീസ്പൂൺ
  • ഉപ്പ്- പാകത്തിനു

Method

Step 1

സവാള ,തക്കാളി ഇവ തീരെ ചെറുതായി അരിഞ്ഞ് വക്കുക.

Step 2

മുട്ട,പാകത്തിനു ഉപ്പ്,1/4 റ്റീസ്പൂൺ കുരുമുളക് പൊടി,3 റ്റീസ്പൂൺ സവാള ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ,5 മിനുറ്റ് ശെഷം ഓംലറ്റ് ഉണ്ടാക്കുക.

Step 3

തക്കാളി,ബാക്കി സവാള ,കുരുമുളക്പൊടി,ലെശം ഉപ്പ് ഇവ എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് വക്കുക.

Step 4

ബൺ വട്ടത്തിൽ മുറിക്കുക.,മുഴുവൻ മുറിച്ച് 2 പീസ് ആക്കണം ന്ന് ഇല്ല.

Step 5

മുറിച്ച ബണ്ണിന്റെ താഴത്തെ ഭാഗത്ത് ആദ്യം 2 സ്പൂൺ റ്റൊമാറ്റൊ സോസ്( മയോണൈസ്) പുരട്ടുക.

Step 6

അതിന്റെ മേലെ തക്കാളി,സവാള കൂട്ട് കുറച്ച് വിതറുക.അതിന്റെ മേലെ ഉണ്ടാക്കിയ ഓംലറ്റ് 2 ആയി മുറിച്ച് 1 പീസ് വക്കുക.(വലിയ പീസ് ആണെങ്കിൽ മടക്കി വക്കാം)അതിന്റെ മേലെ കുറച്ച് കൂടി തക്കാളി,സവാള കൂട്ട് വിതറി മേലെ ,മേൽ ഭാഗത്തെ ബൺ വച്ച് ,ബർഗ്ഗർ സെർവ് ചെയ്യാം.

Step 7

മറ്റെ ബണ്ണും ഇതു പൊലെ ചെയ്ത് എടുക്കാം

Step 8

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബർഗ്ഗറല്ലെ,എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.