ജിലേബി( ജാഗരി)( Jilebi/Jangiri)

2016-01-04
  • Servings: അതെ
  • Cook Time: 20m

ഇതിനു ജിലേബിന്നൊ ജാഗരീന്നൊ പറയാം.സാധാരണ ജിലേബി മൈദ യും ,തൈരും ഒക്കെ ചേർത് ആണു ഉണ്ടാക്കാറു. ഞാനിത് ഉണ്ടാക്കിയെ ഉഴുന്നു മാവു വച്ചാണു അത് കൊണ്ടാണു ഞാൻ പറഞെ ജിലേബിന്നൊ,ജാഗരീന്നൊ വിളിക്കാം ന്ന്. ഇന്നു പുതുവർഷമല്ലെ , ഈ ദിവസം ഒരു മധുരം വേണ്ടതല്ലെ ,എല്ലാർക്കും ഈ വർഷം എല്ലാ നന്മകളും , സന്തൊഷങ്ങളും ഉള്ളത് ആകട്ടെ ന്ന് ആശംസിക്കുന്നു…അപ്പൊ നമ്മുക്ക് തുടങ്ങാം ന്യൂയർ സ്പെഷ്യൽ ജിലേബി( ജാഗരി)…ന്യൂയറിന്റെ ഒപ്പം മറ്റൊരു കാര്യം കൂടി ഉണ്ടട്ടൊ നമ്മുടെ മലയാളപാചകം ഇത്രയും ചുരുങിയ സമയം കൊണ്ട് തന്നെ ഏകദേശം
2 ലക്ഷം ലൈക്കുകളുമായി മുന്നെറി കൊണ്ടിരിക്കുകയും അല്ലെ, മലയാളപാചകത്തിന്റെ എല്ലാ കൂട്ടുകാർക്കും ഒരു വലിയ നന്ദി… തുടർന്നും എല്ലാ സ്നെഹവും പ്രോൽസാഹനവും പ്രതീക്ഷിച്ച് കൊണ്ട് നമ്മുക്ക് തുടങ്ങാം.

Ingredients

  • ഉഴുന്ന് - 1 കപ്പ്
  • പഞ്ചസാര -1 കപ്പ്
  • നെയ്യ് -5 റ്റെബിൾ സ്പൂൻ
  • മഞ ഫൂഡ് കളർ / ജിലെബി കളർ-4 തുള്ളി
  • എണ്ണ - വറുക്കാൻ പാകത്തിനു
  • ഏലക്കാപൊടി ,റോസ് എസ്സൻസ്സ് -കുറച്ച് (നിർബന്ധമില്ല)

Method

Step 1

ഉഴുന്ന് 3 മണികൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് അരച്ച് എടുക്കുക.

Step 2

അരച്ച ഉഴുന്നിലെക്ക് ഫൂഡ് കളർ അല്ലെങ്കിൽ മഞൾപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക.

Step 3

പഞ്ചസാര 1/2 കപ്പ് വെള്ളം ചേർത്ത് ചൂടാക്കി പാനി ആകുക.നൂൽ പരുവം ആകണം.നെയ്യ് കൂടി പാനിയിലെക്ക് ചേർത്ത് ഇളക്കാം.1/4 റ്റീസ്പൂൺ ഏലക്കാപൊടി കൂടി ചേർക്കാം.റോസ് എസ്സൻസ്സ് ചേർക്കുന്നുണ്ടെങ്കിൽ അതും.ഇതിലെക്ക് ചേർക്കാം.

Step 4

പാനിൽ വറുതെടുക്കാൻ പാകതിനു എണ്ണ ഒഴിച്ച് ചൂടാക്കുക

Step 5

ഇനി പലവിധത്തിൽ ചെയ്യാം.എങ്ങനെ ആണെന്നു വച്ചാൽ ഒരു വൃത്തിയുള്ള വെളുത്ത തുണി എടുത് നടുക്ക് ചെറിയൊരു ദ്വാരം ഉണ്ടാക്കി എടുക്കാം.അല്ലെങ്കിൽ റ്റൊമാറ്റൊ കെച്ചപ്പിന്റെ കുപ്പിയില്ലെ നമ്മളു ഞെക്കുമ്പോൾ സോസ് പുറത്തെക്കു വരുന്നത് അത്തരം ഒരെണ്ണം കാലിയാക്കി വൃത്തിയാക്കി എടുക്കാം.ഇനി അടുത്ത മാർഗം ഒരു കട്ടിയുള്ള പ്ലാസ്റ്റിക് കൂട് ഞെക്കുമ്പോൾ പൊട്ടാത്തത് ആവണം,അത് വൃത്തിയാക്കി ഒരു ചെറിയ തുളയിട്ട് എടുക്കാം.ഇനി ഒന്നു കൂടി ഒരു ചിരട്ടയിലു ചെറിയൊരു തുളയുണ്ടാക്കി അതും എടുക്കാം.

Step 6

ഇനി ഏതെതാണൊ എടുക്കുന്നെ അതിലു കുറെശ്ശെ മാവു നിറച്ച് ചൂടായ എണ്ണയിലെക്ക് ജിലെബിയുടെ ആകൃതിയിൽ ഒഴിച്ച് വറുത് കോരി നേരെ പഞ്ചസാര പാനിയിലെക്ക് ഇടാം.

Step 7

1 മിനുറ്റ് ശെഷം പാനിയിൽ നിന്നും പുറത്ത് എടുത്ത് വക്കാം

Step 8

ചൂടൊടെയൊ, തണുത്തിട്ടൊ കഴിക്കാം. എല്ലാരും എടുത്തൊ നല്ല സ്വാദുള്ള അടിപൊളി ജിലേബി...OK അപ്പൊ ജിലേബി എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.