മിക്സ്ചർ ( കേരള സ്റ്റൈൽ)(Kerala Mixture)
2016-01-06- Cuisine: കേരളം
- Course: 4 മണി പലഹാരം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
ഹൊ ഇതൊക്കെ എന്തിനാ ഉണ്ടാക്കി കഷ്ടപ്പെടുന്നെ,കടയിൽ നിന്നു അങ്ങ് വാങ്ങിയാ പോരെ എന്നായിരിക്കും, നമ്മളിൽ ഭൂരി ഭാഗം പേരും ചിന്തിക്കുന്നെ..
നമ്മുക്ക് മലയാളിക്കൾക്ക് പൊതുവെ ഇതൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാൻ മടിയാണു. ഒരിക്കൽ ഉണ്ടാക്കിയപ്പൊ ശരിയായില്ലാന്ന് വച്ച് വിഷമിക്കണ്ട.പിന്നെം ട്രൈ ചെയ്ത് നൊക്കണം.തീർച്ചയായും ശരിയാകും.എന്റെ അനുഭവം അങ്ങനെ ആണുട്ടാ,അതാ പറഞ്ഞെ…
പിന്നെ വീട്ടിൽ ഉണ്ടാക്കുന്നതും ,കടയിൽ നിന്നും വാങ്ങുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാകുകെം ചെയ്യും.ഒരു മായവും ഇല്ലാതെ ഇതൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുമെങ്കിൽ അതല്ലെ നല്ലത്…
നമ്മുക്ക് നോക്കാം.
Ingredients
- കടല പൊടി -3 റ്റീകപ്പ്
- അരിപൊടി -1/2 റ്റീകപ്പ് (അരി പൊടി ചേർക്കുന്നെ കുറച്ച് ക്രിസ്പ് ആവാനാണു.)
- മഞ്ഞൾ പൊടി -1/2 റ്റീസ്പൂൺ
- മുളക് പൊടി -2.5 റ്റീസ്പൂൺ
- കായപൊടി -1/2 റ്റീസ്പൂൺ
- ഉപ്പ് -പാകത്തിനു
- അവൽ. - 1/2 റ്റീകപ്പ്
- പൊട്ടു കടല. -1/2 റ്റീകപ്പ്
- കപ്പലണ്ടി -3/4 റ്റീകപ്പ്
- കറിവേപ്പില. -2 തണ്ട്.
- എണ്ണ. -വറുക്കാൻ പാകത്തിനു
Method
Step 1
കടല പൊടി,അരിപൊടി,2 റ്റീസ്പൂൺ മുളക്പൊടി,മഞ്ഞൾപൊടി,1/4 റ്റീസ്പൂൺ കായപൊടി, പാകത്തിനു ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക
Step 2
ഇതിൽ നിന്നും 4 റ്റെബിൾ സ്പൂൺ മാവു മാറ്റി ഇഡലി മാവിന്റെ പരുവതിൽ കലക്കി വക്കുക. ഇത് ബൂന്ദി ഉണ്ടാക്കാൻ ഉപയൊഗിക്കാനാണു
Step 3
ബാക്കി മാവു ഇടിയപ്പമാവിന്റെ പരുവത്തിൽ ചെറു ചൂടു വെള്ളത്തിൽ കുഴച്ച് 20 മിനുറ്റ് മാറ്റി വക്കുക
Step 4
പാനിൽ എണ്ണ ചൂടാക്കുക.ശേഷം സേവ നാഴിയിൽ ഇടിയപ്പം ഉണ്ടാക്കുന്ന അച്ച് ഇട്ട് ചൂടായ എണ്ണയിലെക്കു മാവു ഇട്ട് വറുത്ത് കൊരുക. ചൂടാറിയ ശേഷം വലിയ കഷണങ്ങൾ ഒടിച്ച് വക്കുക.
Step 5
ഇനി ഇഡലി മാവിന്റെ പരുവതിൽ കലക്കിയ മാവു എടുത്ത് ഒരു അരിപ്പ തവി ചൂടായ എണ്ണയുടെ മെലെ പിടിച്ച് അതിലൂടെ മാവു ഒഴിച്ച് ബൂന്ദി വറുത് കൊരുക.
Step 6
കപ്പലണ്ടി, പൊട്ട് കടല, അവൽ, കറിവേപ്പില ഇവയും എണ്ണയിൽ വറുത്ത് എടുക്കുക.ഇതിന്റെ മെലെക്ക് ആ ചൂടിൽ തന്നെ ബാക്കി മുളക് പൊടി,കായപൊടി ,കുറച്ച് ഉപ്പ് ഇവ കൂടി തൂകുക.
Step 7
ശേഷം വറുത് വച്ചിരിക്കുന്ന മാവും ,ഇവയും എല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക. ചൂടാറിയ ശേഷം അടപ്പുള്ള പാത്ര ത്തിൽ ആക്കി സൂക്ഷിക്കാം.
Step 8
അങ്ങനെ നമ്മുടെ കേരളാ മിക്സ്ചർ റെഡി.