Loader

പൈനാപ്പിൾ പുളിശ്ശെരി( Pine Apple Curd Curry)

2016-01-29
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

പൈനാപ്പിൾ പുളിശ്ശെരി ഉണ്ടാക്കിയാലൊ ഇന്ന്.തുടങ്ങാം.

Ingredients

  • പൈനാപ്പിൾ കഷണങ്ങളാക്കിയത് - 2 റ്റീകപ്പ്
  • പച്ചമുളക് -5
  • തേങ്ങ -2 റ്റീകപ്പ്
  • ജീരകം -3 നുള്ള്
  • മഞൾപൊടി -1/2 റ്റീസ്പൂൺ
  • മുളക് പൊടി -1/2 റ്റീസ്പൂൺ
  • ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
  • കറിവേപ്പില -2 തണ്ട്
  • വറ്റൽമുളക് -3
  • ഉലുവാപൊടി - 1/4 റ്റീസ്പൂൺ
  • കുരുമുളക്പൊടി -3 നുള്ള്
  • തൈരു - 2 റ്റീകപ്പ്

Method

Step 1

തേങ്ങ+ ജീരകം+1 നുള്ള് മഞൾപൊടി+3 പച്ചമുളക് ഇത്രെം നല്ല വണ്ണം അരച്ച് എടുക്കുക

Step 2

2 പച്ചമുളക് കീറിയത്,പൈനാപ്പിൾ കഷണങ്ങൾ മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് കുറച്ച് വെള്ളവും ചേർത് വേവിക്കാൻ വക്കുക.

Step 3

കഷണങ്ങൾ നന്നായി വെന്ത് വെള്ളം ഒക്കെ ഏകദെശം വറ്റി വരുമ്പോൾ അരപ്പ് ചേർത്, പാകത്തിനു ഉപ്പും ചേർത് ഇളക്കി അടച്ച് വച്ച് വേവിച്ച് തിള വന്ന ശെഷം തൈരു കട്ടയില്ലാതെ ഉടച്ച് ചേർത് ഇളക്കി തീ ഓഫ് ചെയ്യാം ( തൈരു ചേർത്ത് തിളക്കണ്ട.ഒന്ന് ചെറുതായി ചൂടായാൽ മതി.മീഡിയം പുളിയുള്ള തൈരു ആണു നല്ലത്.

Step 4

ഉലുവാ പൊടി,കുരുമുളക് പൊടി ഇവ മേലെ തൂകാം.

Step 5

ഇനി പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്,വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.താളിക്കുമ്പോൾ ലേശം ഉലുവ കൂടെ വേണെൽ ചേർക്കാം .

Step 6

മധുരം വേണമെന്ന് ഉണ്ടെങ്കിൽ കുറച്ച് പഞ്ചസാര കൂടെ ചേർക്കാവുന്നതാണു. അപ്പൊ പൈനാപ്പിൾ പുളിശ്ശെരി തയ്യാർ ,എല്ലാരും ഉണ്ടാക്കി നോക്കുമല്ലോ

Leave a Reply

Your email address will not be published.