സേമിയാ ഉപ്പുമാവ്(Semiya Uppumavu)
2015-12-22- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 20m
Average Member Rating
(3 / 5)
2 People rated this recipe
Related Recipes:
ഇന്ന് നമ്മുക്ക് സേമിയാ ഉപ്പുമാവ് ഉണ്ടാക്കിയാലൊ?നല്ലൊരു പ്രഭാത ഭക്ഷണമായിട്ടൊ, ഡിന്നർ ഐറ്റെം ആയിട്ടൊ ഒക്കെ നമ്മുക്ക് സേമിയാ ഉപ്പുമാവ് ഉപയോഗിക്കാവുന്നതാണു.അപ്പൊ എങ്ങനെ ആണെന്ന് നോക്കാം
Ingredients
- സേമിയ ( വറുത്ത് എടുക്കണം )-2 റ്റീകപ്പ്
- സവാള ചെറുതായി അരിഞത്-1
- പച്ചമുളക് വട്ടത്തിൽ അരിഞത്-2
- ഇഞ്ചി അരിഞത്-1/4 റ്റീസ്പൂൺ
- ക്യാരറ്റ് അരിഞത്-1 ചെറുത്
- ബീൻസ് അരിഞത്-3
- തേങ്ങ. -1/2 റ്റീകപ്പ്
- ഗരം മസാല ( നിർബന്ധമില്ല)-2 നുള്ള്
- ബട്ടർ ( നെയ്യ്) -1 റ്റീസ്പൂൺ( നിർബന്ധമില്ല)
- എണ്ണ, ഉപ്പ്, കടുക് - പാകത്തിനു
- കറിവേപ്പില -1 തണ്ട്
- ഉഴുന്ന് പരിപ്പ് -1/4 റ്റീസ്പൂൺ(optional)
Method
Step 1
പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ,ഉഴുന്ന് പരിപ്പ്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.
Step 2
ശെഷം സവാള,പച്ചമുളക്,ഇഞ്ചി ഇവ വഴറ്റുക.ശെഷം ക്യാരറ്റ്, ബീൻസ് ഇവ ചേർത്ത് വഴറ്റുക .
Step 3
നന്നായി വഴന്റ് നിറമൊക്കെ മാറി കഴിഞ്ഞ് 3 റ്റീകപ്പ് വെള്ളം ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക. വെള്ളം നന്നായി തിളച്ച് കഴിഞ്ഞ് സേമിയ ചേർത്ത് ഇളക്കി വേവിക്കുക
Step 4
വെള്ളമൊക്കെ മുക്കാൽ ഭാഗം വറ്റി വരുമ്പോൾ തേങ്ങാ, ഗരം മസാല ഇവ ചേർത്ത് ഇളക്കി നന്നായി വേവിച്ച് എടുക്കുക.
Step 5
സേമിയ നന്നായി വെന്ത് തീ ഓഫ് ചെയ്യുന്നതിനു മുൻപ് 1 സ്പൂൺ ബട്ടറൊ, നെയ്യൊ കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം
Step 6
ചൂടൊടെ പഴമൊ, പപ്പടമൊ, ഒക്കെ കൂട്ടി കഴിക്കാം.ഇതൊന്നും ഇല്ലാതെ കഴിക്കാനും നല്ല സ്വാദ് ആണു.
Step 7
സേമിയ ഉപ്പുമാവ് തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.