Loading...

തേങ്ങ അരച്ച ചെമ്മീന്‍ കറി (Prawns Curry With Coconut Gravy)

2015-11-12
  • Servings : അല്ല
  • Ready In : 30m
Average Member Rating

(5 / 5)

5 5 1
Rate this recipe

1 people rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • പച്ചചെമ്മീൻ - 150gm
  • മുരിങ്ങക്ക (മീഡിയം സൈസ്)-1 ( നീളത്തിൽ മുറിച്ചത്)
  • പടവലങ്ങ -1 റ്റീകപ്പ്
  • പച്ചമാങ്ങ -10 കഷണം(മാങ്ങ ഇല്ലെങ്കിൽ പകരം 2 പീസ് കുടം പുളിയൊ, 3-4 ഇരുമ്പൻ പുളിയൊ ചേർക്കാം)
  • തേങ്ങ -1.5 റ്റീകപ്പ്
  • പച്ചമുളക് -4
  • മഞൾ പൊടി-1/2 റ്റീസ്പൂൺ
  • മുളക് പൊടി -3/4 റ്റീസ്പൂൺ
  • ഉപ്പ്,കടുക്,എണ്ണ-പാകത്തിനു
  • ചെറിയുള്ളി -6
  • കറിവേപ്പില-2 തണ്ട്
  • വറ്റൽമുളക് -3

Method

Step 1

ചെമ്മീൻ കഴുകി വൃത്തിയാക്കി വക്കുക.

Step 2

മൺചട്ടി അടുപ്പിൽ വച്ച് മുരിങ്ങക്കാ,പടവലങ്ങ,2 പച്ചമുളക് നെടുകെ കീറിയത് എന്നിവ പാകത്തിനു വെള്ളവും ,ഉപ്പും,മഞൾ പൊടിയും,മുളക്പൊടിയും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.

Step 3

തേങ്ങ,പച്ചമുളക് ,3 ചെറിയുള്ളി ,1 നുള്ള് മഞൾ പൊടി ഇവ നന്നായി അരച്ച് എടുക്കുക.

Step 4

വേവിക്കാൻ വച്ച പച്ചകറികൾ കുറച്ച് വെന്ത് കഴിയുമ്പോൾ അരപ്പ്,മാങ്ങാ ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.

Step 5

ഒരു ചെറിയ തിള വരുമ്പോൾ ചെമ്മീൻ കൂടി ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് ,നന്നായി വെന്ത ശെഷം തീ ഓഫ് ചെയ്യാം

Step 6

ഒന്ന് ചെറുതായി കുറുകണം അതാണു പരുവം.

Step 7

പാനിൽ എണ്ണ ചൂടാക്കി, കടുക്,വറ്റൽമുളക്, കറിവേപ്പില,ഉള്ളി ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

Step 8

സ്വാദിഷ്ടമായ ചെമ്മീൻ കറി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.