അവല്‍ ലഡു (Rice Flakes Laddu)

2015-11-11
  • Servings: അതെ
  • Ready In: 20m

Ingredients

  • അവല്‍ - 250 ഗ്രാം
  • ശര്‍ക്കര പൊടിച്ചത് -1 ടീ കപ്പ്‌ (ശര്‍ക്കര ഇല്ലെങ്കില്‍ തുല്യ അളവില്‍ പഞ്ചസാര പൊടിച്ച് ഉപയോഗിച്ചാല്‍ മതി)
  • നെയ്യ് - 5-6 ടീസ്പൂണ്‍
  • ഏലക്കാ - 3 എണ്ണം
  • പൊട്ട് കടല - 1/4 ടീകപ്പ് (ആവശ്യമെങ്കില്‍)

Method

Step 1

പാല്‍ അടുപ്പത്ത് വച്ച് ചൂടാക്കി അവല്‍ ,പൊട്ട് കടല എന്നിവ ചെറുതായി വറുത്ത് എടുക്കുക (പൊട്ട് കടല ചേര്‍ക്കണമെന്ന് നിര്‍ബന്ധം ഇല്ല)

Step 2

ഏലക്കാ പൊടിച്ച് എടുക്കുക.

Step 3

ചൂടാറിയ ശേഷം, അവല്‍ കൂട്ടും,ഏലക്കാ പൊടിയും, ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക.

Step 4

ഇനി ഈ കൂട്ട് നെയ്യ് ഒഴിച്ച് ഉരുട്ടാവുന്ന പരുവത്തില്‍ നനച്ച് എടുക്കുക. നെയ്യില്‍ കൂടുതല്‍ വേണ്ടി വരുന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണു.നെയ്യ് പകരം മില്‍ക്ക്മെയ്ഡ് (കണ്ടെന്‍സ്ഡ് മില്‍ക്ക്) ഉപയോഗിച്ചും ചെയ്യാവുന്നതാണു.

Step 5

ഇനി കൈയില്‍ കുറച്ച് നെയ്യോ ,വെണ്ണയോ തടവി, കുറെശ്ശെ കൂട്ട് എടുത്ത് ഉരുട്ടി ലഡു രൂപത്തില്‍ ആക്കി എടുക്കാം അവല്‍ ലഡു (അവലുണ്ട) തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.