Advertisements
Loading...

പീച്ചിങ്ങ – പരിപ്പ് തോരൻ( Ridge Gourd – Dal Fry With Coconut)

2016-02-11
  • Servings : അതെ
  • Ready In : 30m
Average Member Rating

(0 / 5)

0 5 0
Rate this recipe

0 people rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് ഒരു തോരൻ ഉണ്ടാക്കിയാലൊ? നല്ല രുചികരമായ പീച്ചിങ്ങ പരിപ്പ് തോരൻ

Ingredients

  • പീച്ചിങ്ങ -1
  • പരിപ്പ് (തുവര പരിപ്പ്)-3/4 റ്റീകപ്പ്
  • പച്ചമുളക് -4
  • ചെറിയുള്ളി -6
  • മഞൾപൊടി -1/2 റ്റീസ്പൂൺ
  • മുളക്പൊടി -1/2 റ്റീസ്പൂൺ
  • തേങ്ങ -3/4 റ്റീകപ്പ്
  • ഉപ്പ്,എണ്ണ,കടുക് - പാകത്തിനു
  • കറിവേപ്പില -1 തണ്ട്
  • വറ്റൽമുളക് -2

Method

Step 1

പീച്ചിങ്ങ തൊലി കളഞ് ചെറിയ കഷങ്ങളാക്കി അരിയുക.

Step 2

പരിപ്പ് ലെശം ഉപ്പ് ചേർത്ത് കുഴഞു പോകാതെ,ഒന്നിന്നൊന്ന് ഒട്ടാതെ വേവിച്ച് എടുക്കുക.

Step 3

തേങ്ങ,2 നുള്ള് മഞൾപൊടി,3 ചെറിയുള്ളി ,പച്ചമുളക് ഇവ ഒന്ന് ചെറുതായി ചതച്ച് വക്കുക.

Step 4

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,വറ്റൽമുളക്, 3 ചെറിയുളള്ളി അരിഞത്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

Step 5

ശെഷം പീച്ചിങ്ങ ചേർത്ത് വഴറ്റുക.പീച്ചിങ്ങ വഴന്റ് വരുമ്പോൾ മഞൾപൊടി,മുളക്പൊടി കൂടെ ചേർത്ത് ഇളക്കി വഴറ്റുക.

Step 6

ശെഷം വേവിച്ച് വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് ഇളക്കി ,ചതച്ച് വച്ച തേങ്ങ കൂട്ട്,പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ച് വച്ച് പച്ചമണം മാറുന്ന വരെ വേവിക്കുക.

Step 7

ശെഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക.

Step 8

ഇതുപൊലെ പടവലങ്ങ,മുരിങ്ങക്ക,പച്ചകായ, ചീര, തുടങ്ങിയവയും പരിപ്പ് ചേർത്ത് തോരൻ ഉണ്ടാകാവുന്നതാണു

Step 9

അപ്പൊ നല്ല അടിപൊളി രുചിയുള്ള പരിപ്പ്- പീച്ചിങ്ങ തോരൻ തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Advertisements