ഉണ്ണിയപ്പം (Unniyappam)

2015-11-19
  • Servings: അതെ

Ingredients

  • അരിപൊടി ( വറുത്തതൊ, വറുക്കാത്തതൊ എടുക്കാം,തരിയില്ലാത്തെ പൊടി ആയിരിക്കണം)- 2 കപ്പ്
  • ശർക്കര- 1 കപ്പ്
  • റവ - 1/2 റ്റീകപ്പ്
  • തേങ്ങാ കൊത്ത് - 1/2 മുറി തേങ്ങയുടെ പകുതി
  • എള്ള് -2 സ്പൂൺ
  • പഴം -2 ( നിർബന്ധമില്ല)
  • എണ്ണ - വറുക്കാൻ പാകത്തിനു
  • നെയ്യ് - 5 റ്റീസ്പൂൺ
  • ഏലക്കാ പൊടി -1/2 റ്റീസ്പൂൺ

Method

Step 1

ശർക്കര കുറച്ച് വെള്ളം ചേർത്ത് പാനിയാക്കി അരിച്ച് എടുത്ത് വക്കുക

Step 2

നെയ്യ് ചൂടാക്കി തേങ്ങാകൊത്ത്,എള്ള് ഇവ ഒന്ന് വറുത്ത് എടുക്കുക.

Step 3

അരിപൊടി ,റവ ഇവ ( റവ ചേർക്കുന്നെ നല്ല സോഫ്റ്റ് ആകാനാണു) ശർക്കര പാനിയും ,ആവശ്യമെങ്കിൽ ബാക്കി ചൂടു വെള്ളവും ചേർത്ത് കട്ട കെട്ടാതെ ഇഡലി മാവിന്റെ അയവിൽ കലക്കി വക്കുക.

Step 4

അതിലെക്ക് എള്ള്, തേങ്ങാകൊതു,വറുത്ത് നെയ്യൊടു കൂടെ ചേർക്കാം, പഴം, ഏലക്കാ പൊടി കൂടെ ചേർക്കാം

Step 5

ഇത്രെം കൂടി ചേർത്ത് മാവു നന്നായി കലക്കി 4 -5 മണികൂർ ശെഷം ഉണ്ണിയപ്പം ചുടാൻ തുടങ്ങാം.

Step 6

ഉണ്ണിയപ്പ കാര ( ഉണ്ണിയപ്പം ഉണ്ടാക്കാനുപയോഗിക്കുന്ന കുഴിയുള്ള പാത്രം) എടുത്ത് അടുപ്പത് വച്ച് ചൂടാകുമ്പോൾ ഒരൊ കുഴിയിലും എണ്ണ ഒഴിച്ച് ,എണ്ണ നന്നായി ചൂടായ ശെഷം മാത്രം മാവു ഒഴിക്കുക. അല്ലെങ്കിൽ ഉണ്ണിയപ്പം ഇളകി വരാൻ ബുദ്ധിമുട്ടാകും.

Step 7

ഒരു വശം മൊരിഞ് കഴിഞ് മറിച്ച് ഇട്ട് മറ്റെ വശവും മൊരീച്ച് വറുത്ത് എടുക്കാം.

Step 8

രുചികരമായ ഉണ്ണിയപ്പം തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.