Loader

വെജിറ്റബിൾ സ്റ്റ്യൂ(Vegetable Stew)

2016-01-10
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

വെജിറ്റബിൾ സ്റ്റ്യൂ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലൊ ഇന്ന്

Ingredients

  • ഉരുളകിഴങ്ങ് -2
  • ക്യാരറ്റ് -1
  • ബീൻസ് -4
  • ഗ്രീൻപീസ് ഫ്രോസൻ (നിർബന്ധമില്ല)-1/2 റ്റീകപ്പ്
  • ഇഞ്ചി അരിഞത്-1.5 റ്റീസ്പൂൺ
  • വെള്ളുതുള്ളി അരിഞത്- 1 റ്റീസ്പൂൺ(,വെള്ളുതുള്ളി വേണ്ടെങ്കിൽ ഒഴിവാക്കാം ,ചിലരു സ്റ്റ്യൂവിനു ഇത് ചേർക്കാറില്ല) കോളീ ഫ്ലവറും ചേർക്കാവുന്നതാണു
  • പച്ചമുളക് -4
  • സവാള -1
  • കറിവേപ്പില -2 തണ്ട്
  • കറുവപട്ട -2 കഷണം
  • ഗ്രാമ്പൂ -2
  • ഏലക്ക -2
  • പെരുംജീരകം -1 നുള്ള്
  • തേങ്ങയുടെ രണ്ടാം പാൽ -2റ്റീകപ്പ്
  • ഒന്നാം പാൽ -3/4 റ്റീകപ്പ്
  • ഉപ്പ്, എണ്ണ - പാകത്തിനു

Method

Step 1

കുക്കർ അടുപ്പത് വച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപട്ട, ഏലക്കാ, ഗ്രാമ്പൂ,പെരുംജീരകം ഇവ ചേർത്ത് മൂപ്പിക്കുക

Step 2

ശെഷം സവാള അരിഞത്, പച്ചമുളക് നെടുകെ കീറിയത്, ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക.

Step 3

വഴന്റ ശെഷം ഉരുളകിഴങ്ങ്, ക്യാരറ്റ്, ബീൻസ്, ഗ്രീൻപീസ്, ( കോളിഫ്ലവർ ഉണ്ടെങ്കിൽ അതും ചേർക്കാം) ഇവയും പാകത്തിനു ഉപ്പും ചേർത്ത് വഴറ്റുക.

Step 4

ശെഷം തേങ്ങയുടെ 2 ആം പാലും ചേർത്ത് ഇളക്കി കുക്കർ അടച്ച് 2-3 വിസ്സിൽ വരുന്ന വരെ വേവിക്കുക.ഒന്ന് കുറുകി ഇരിക്കണം.

Step 5

പിന്നീട് കുക്കർ തുറന്ന് ഒന്നാം പാൽ ചേർത്ത് ഇളക്കി ഒന്ന് ചൂടായ ശെഷം തീ ഓഫ് ചെയ്ത് എണ്ണ ,കറിവേപ്പില ഇവ കൂടെ മേലെ തൂകി ഇളക്കി ഉപയോഗിക്കാം.

Step 6

വെജിറ്റബിൾ സ്റ്റ്യൂ തയ്യാർ. ചപ്പാത്തി,പൂരി,ഇടിയപ്പം,അപ്പം ബ്രെഡ് ,ദോശ,എന്നിവക്ക് എല്ലാം നല്ലൊരു കോമ്പിനേഷൻ ആണു ഇത്. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published.