Loader

സേമിയ സ്വീറ്റ് (Vermicelli Sweet)

2015-12-29
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • സേമിയ -2 1/ 2 കപ്പ്‌
  • പഞ്ചസാര -1 1 / 2 കപ്പ്‌
  • ചൂട് വെള്ളം -5 കപ്പ്‌
  • പാല്പ്പൊടി -3 ടേബിൾ ടീസ്പൂണ്‍
  • ഏലക്ക പൊടി -മുക്കാൽ കപ്പ്‌
  • നെയ്യ് - കാൽ കപ്പ്‌
  • അണ്ടിപരിപ്പ് -25 ഗ്രാം
  • കേസരി കളർ - ആവശ്യത്തിന്

Method

Step 1

ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്കു 2 ടേബിൾ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടി പരിപ്പ് വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ സേമിയ ചെറുതായൊന്നു ചൂടാക്കുക.ഇതിലേക്ക് 5 കപ്പ്‌ തിളച്ച വെള്ളമൊഴിച്ച് വേവിക്കുക .സേമിയ വെന്തു കഴിഞാൽ ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം,ഒപ്പം ആവശ്യത്തിനുള്ള കളറും.എല്ലാം കൂടി മിക്സ്‌ ചെയ്തെടുക്കുക.

Step 2

നന്നായി കുറുകി വരുന്ന പാകം വരെ വഴറ്റുക. ഇതിലേക്ക് 3 ടേബിൾ സ്പൂണ്‍ പാല്പൊടി ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കുക.ഏലക്ക പൊടിയും ചേർത്ത് കൊടുക്കാം.എല്ലാം കൂടി കുറുകി പാത്രത്തിൽ നിന്നും വരുന്ന സമയം വരെ വേവിക്കുക. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകമായാൽ ബാകിയുള്ള നെയ് കൂടി ഇതിൽ ചേര്ക്കാം .

Step 3

തീ അണച്ച് ഒരു പരന്ന പാത്രത്തിൽ അല്പം നെയ്യ് തടവി ഈ കൂട്ട് ഇതിലേക്കൊഴിച്ച് പരത്തി തണുക്കാൻ വെക്കുക. നല്ല പോലെ ഉറച്ചു കഴിഞാൽ ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്തു ഉപയോഗിക്കാം.

Leave a Reply

Your email address will not be published.