ഉള്ളി ചമ്മന്തി (Shallots Chutney)

2015-11-13
  • Servings: അതെ
  • Ready In: 15m

Ingredients

  • ചെറിയുള്ളി-1 കപ്പ് (ചെറിയുള്ളി ഇല്ലെങ്കിൽ സവാള വച്ചും ചെയ്യാം.)
  • വറ്റൽ മുളക്-6-7 (പിരിയൻ മുളക് കൂടി എടുതാൽ നല്ല നിറവും കിട്ടും)
  • കറിവേപ്പില-2 തണ്ട്
  • പുളി (നിര്‍ബന്ധമില്ല)-ചെറിയ ഒരു കഷണം
  • ഉപ്പ്,എണ്ണ -പാകത്തിനു

Method

Step 1

പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ചെറിയുള്ളി ,വറ്റൽമുളക്,1 തണ്ട് കറിവെപ്പില ഇവ നന്നായി വഴട്ടുക.പാകത്തിനു ഉപ്പും ചേർക്കുക. ഉള്ളി നല്ല ബ്രൗൺ നിറം ആകും വരെ വഴറ്റുക.

Step 2

ചൂടാറിയ ശെഷം പുളി ചേർക്കുന്നുണ്ടെങ്കിൽ അതും കൂടി ചേർത്ത് ഈ കൂട്ട് അരച്ച് എടുക്കുക.

Step 3

വെള്ളം ചേർക്കണമെങ്കിൽ മാത്രം കുറച്ച് വെള്ളം ചെർത്ത് ഇളക്കി വക്കുക

Step 4

പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ,ഇവ മൂപ്പിച്ച് അരച്ച് വച്ചിരിക്കുന്ന ഉള്ളി ചമ്മന്തി കൂടി ചേർത്ത് ഇളക്കി ഒന്നു ചൂടായ ശെഷം തീ ഓഫ് ചെയ്യാം.

Step 5

ഉള്ളി ചമ്മന്തി റെഡി. ദോശക്കും, ഇഡ്ഡലിക്കും ,ചോറിനും എല്ലാം നല്ലൊരു കോമ്പിനേഷന്‍ ആണ്' ഈ ഉള്ളി ചമ്മന്തി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.