ഉള്ളി കറി(Onion Curry )
2015-11-14- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, പ്രഭാത ഭക്ഷണം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(2.8 / 5)
4 People rated this recipe
Related Recipes:
Ingredients
- സവാള -4( മീഡിയം വലുപ്പം)
- പച്ചമുളക് -3-4
- കറിവേപ്പില-2 തണ്ട്
- മഞൾപൊടി -1/2 റ്റീസ്പൂൺ
- മുളക്പൊടി -1.5 റ്റീസ്പൂൺ
- മല്ലിപൊടി -1.5 റ്റീസ്പൂൺ
- ഉലുവാപൊടി -2 നുള്ള്
- വാളൻ പുളി - നെല്ലിക്കാ വലുപ്പം 2 റ്റീകപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് വക്കുക.
- ഉപ്പ്, എണ്ണ,കടുക് :- പാകത്തിനു
Method
Step 1
പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്,കറിവേപ്പില ഇവ മൂപ്പിക്കുക.
Step 2
ശെഷം ചെറുതായി അരിഞ്ഞ സവാള, പച്ചമുളക് ഇവ ചേർത്ത് ഇളക്കുക.കുറച്ച് ഉപ്പും കൂടെ ചേർക്കുക.
Step 3
സവാള നന്നായി വഴന്റ്,ബ്രൗൺ നിറം ആകുമ്പോൾ പൊടികൾ ഒരൊന്നായി ചേർത്ത് ഇളക്കി വഴറ്റുക,കുറച്ച് എണ്ണ കൂടി ഇപ്പൊൾ ചേർക്കാം
Step 4
പൊടികൾ എല്ലാം നന്നായി വഴന്റ് ബ്രൗൺ നിറം ആകുമ്പോൾ പുളി വെള്ളം ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക
Step 5
നന്നായി തിളച്ച് എണ്ണ നന്നായി തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.കുറച്ച് കുറുകി ഇരിക്കുന്നതാണു പരുവം. ഇനി കുറുകിയില്ലെലും സാരില്ല,രുചി കുറയില്ല.
Step 6
അപ്പൊ രുചികരമായ ഉള്ളി കറി തയ്യാർ.