Loader

മുരിങ്ങയില ബജിയും പനിക്കൂർക്കയില ബജിയും

By : | 0 Comments | On : June 23, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മുരിങ്ങയില ബജിയും പനിക്കൂർക്കയില ബജിയും
…………………………………………………………………..
തയ്യാറാക്കിയത് :ഫാബിന ഫാബി

നമ്മുടെ മുറ്റത്തും പറമ്പിലും കാണുന്ന മുരിങ്ങയിലയും പനിക്കൂർക്കയിലയും ബജിയാക്കി നാലുമണിചായയോടൊപ്പം പിള്ളേർക്ക് കൊടുത്താലോ.. പൊളിക്കും അല്ലേ.. വിഷമടിച്ച പച്ചക്കറിയുടെ പേടിയൊന്നുമില്ലാതെ നിറയെ പോഷകഗുണങ്ങൾ നമുക്കിഷ്ടപെടുന്ന സ്വാദിൽ… നമുക്ക് നോക്കാം എങ്ങിനെ ഉണ്ടാക്കാമെന്ന്..
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/jQEfcX9fY0A

ഇഷ്ടായാൽ നമ്മുടെ fabz kitchen ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ marakkalle…

ആവശ്യമായ സാധനങ്ങൾ

മുരിങ്ങയില പനികൂർക്കയില – ആവശ്യത്തിന്

കടലമാവ് – ഒരു കപ്പ്

കോൺ ഫ്ലോർ – 1/2 കപ്പ്

മുളക് പൊടി – 1/2 ടീസ്പൂൺ

അയമോദകം – ഒരു ടീസ്പൂൺ

കുരുമുളക് ചതച്ചത് – അര ടീസ്പൂൺ

കായം പൊടി – 1/2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

സോഡാ പൊടി – ഒരു നുള്ള്

വെള്ളം – ആവശ്യത്തിന്

എണ്ണ – പൊരിക്കാൻ ആവശ്യത്തിന്

ഇലകൾ കഴുകി വെള്ളം വാർന്നു വെക്കുക..

ബാക്കി ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ചു ദോശമാവിന്റെ അയവിൽ ബജിമാവ് തയ്യാറാക്കുക..

എണ്ണ ചൂടാക്കി ഇലകൾ മാവിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുക.. #fabz





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.