Loader

വറുത്തരച്ച കോഴി കറി

By : | 1 Comment | On : November 25, 2017 | Category : Uncategorized



വറുത്തരച്ച കോഴി കറി

തയ്യാറാക്കിയത് :സഹല യാസിര്‍

ആവശ്യമായ ചേരുവകള്‍ ചിക്കന്‍ -3/4 kg

ഉള്ളി -3 എണ്ണം

തക്കാളി -3 എണ്ണം

പച്ചമുളക് -5 എണ്ണം

ഇഞ്ചി വെളുത്തുള്ളി അരച്ചത് -3 tbsp

കറി വേപ്പില

മല്ലി ഇല

വെളിച്ചെണ്ണ

കുരുമുളക് പൊടി -1/2 tsp

മഞ്ഞള്‍ പൊടി -1/2 tsp

ഉരുള കിഴങ്ങ് -1 വലുത്

അരപ്പിന് വേണ്ട ചേരുവകള്‍

തേങ്ങ -1/2 മുറി

വെളിച്ചെണ്ണ ആവിശ്യത്തിന്

അരി -ഒരു പിടി

പട്ട -3 എണ്ണം

ഗ്രാമ്പു -7 എണ്ണം

ഏലക്ക -4 എണ്ണം

പെരുന്ജീരകം -1 tsp

നല്ല ജീരകം -1/2 tsp

മഞ്ഞള്‍ പൊടി -1 1/2 tsp

കാശ്മീരി മുളക് പൊടി -1 tbsp

നല്ല മുളക് പൊടി -1 tbsp

മല്ലി പൊടി -2 tbsp

ഗരം മസാല -3/4 tsp

കുരുമുളക് പൊടി -3/4 tsp

വെള്ളം ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കുക അതില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതില്‍ അരി വരുത്തെടുകുക അതില്‍ ഗ്രാമ്പു ഏലക്ക പട്ട ഇവ മൂപിക്കുക .അതില്‍ തേങ്ങ ,പെരുന്ജീരകം ,നല്ല ജീരകം എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ തേങ്ങ നന്നായി വറുത്തെടുക്കുക ..അതില്‍ മഞ്ഞള്‍ , മുളക് ,മല്ലി ,ഗരം മസാല ,കുരുമുളക് പൊടി ,ഇതൊകെ ചേര്‍ത്ത് പച്ച മണം പോകുന്ന വരെ ഇളക്കി എടക്കുക അതില്‍ കുറച് വെള്ളം തളിക്കാം ..നന്നായി റോസ്റ്റ് ആയാല്‍ തണുക്കാന്‍ വേണ്ടി മാറ്റി വെക്കുക ..തണുത്ത ശേഷം കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കാം.വേറൊരു പാത്രത്തില്‍ ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി നന്നായി വഴറ്റി എടുക്കുക ..വഴന്നു വന്നാല്‍ തക്കാളി ചേര്‍ത്ത് വേവിചെടുകുക..വെന്ത് കഴിഞ്ഞാല്‍ കോഴി,ഉരുളകിഴങ്ങ്മഞ്ഞള്‍ ,ഉപ്പ് ,കുരുമുളക് ഇവ ചേര്‍ത്ത് ഇളക്കി കോഴി വേവിച്ചു എടക്കുക …വെന്ത് വന്നാല്‍ അതില്‍ തേങ്ങ അരച്ചതും ഇത്തിരി ചൂടുവെള്ളം ചേര്‍ത്ത് തിളപികുക ..അതില്‍ കറി വെപ്പില മല്ലി ഇല ഉപ്പ് ഇവ ചേര്‍ത്ത് തിളപ്പികുക ..കറി ready അപ്പം,പൊറോട്ട ,നെയ്ചോര് ,ഇതിന്റെ ഒകെ കൂടെ നല്ല compination ആണ്





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Sahala Yasir on November 25, 2017

        Reply

    Leave a Reply

    Your email address will not be published.