മാര്‍ബിള്‍ കേക്ക് (Marble Cake)

2015-11-29
  • Ready In: 60m

ഇന്ന് നമ്മുക്ക് മാർബിൾ കേക്ക് ഉണ്ടാക്കിയാലൊ,മാർബിൾ ഡിസൈൻ പോലെ ഉള്ളത് കൊണ്ടാണു ഇതിനു മാർബിൾ കേക്ക് എന്നു പറയുന്നെ… വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാവുന്നതാണു.ഓവൻ ഇല്ലെങ്കിലും സാരില്ല.കുക്കറിൽ വച്ചും ഇത് ഉണ്ടാക്കാം. അപ്പൊ തുടങ്ങാം.

Ingredients

  • മൈദ -2 റ്റീകപ്പ്
  • പഞ്ചസാര പൊടിച്ചത്-1 റ്റീകപ്പ്
  • ബട്ടർ ( ഉപ്പില്ലാത്തത്) -100gm ( ബട്ടർ ഇല്ലെങ്കിൽ സൺഫ്ലവർ ഓയിൽ 1 റ്റീകപ്പ്)
  • ഉപ്പ് -1 നുള്ള്
  • വാനിലാ എസ്സൻസ്സ് -4 തുള്ളി
  • മുട്ട -2
  • കൊകൊ പൗഡർ -5 റ്റീസ്പൂൺ
  • ബേക്കിംഗ് പൗഡർ -1 റ്റീസ്പൂൺ

Method

Step 1

മൈദ ,ബേക്കിംഗ് പൗഡർ ഇവ നന്നായി മിക്സ് ചെയ്ത് അരിപ്പയിലൂടെ ഒരു പ്രാവശ്യം അരിച്ച് എടുത്ത് വക്കുക.

Step 2

മുട്ട ,പഞ്ചസാര ഇവ നന്നായി മിക്സ് ചെയ്യുക

Step 3

മുട്ട,പഞ്ചസാര കൂട്ടിലെക്ക് 1 നുള്ള് ഉപ്പ്,കുറെശ്ശെ ബട്ടർ( ഓയിൽ) കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക

Step 4

ഇനി മൈദ,ബേക്കിംഗ് പൗഡർ ഇതിലെക്ക് കുറെശ്ശെ ഇട്ട് ബ്ലെൻടെർ കൊണ്ടൊ, ഒരു തടി തവി കൊണ്ടൊ നന്നായി മിക്സ് ചെയ്യുക.

Step 5

നന്നായി മിക്സ് ചെയ്ത ശെഷം ഈ കൂട്ട് 2 ആയി ഭാഗിക്കുക.

Step 6

ഒരു ഭാഗത്തിൽ കോകൊ പൗഡർ നന്നായി മിക്സ് ചെയ്യുക

Step 7

മറുഭാഗത്തിൽ വാനിലാ എസ്സൻസ്സ് മിക്സ് ചെയ്യുക

Step 8

ഒരു ബെക്കിംഗ് ട്രെ ബട്ടർ തടവി കേക്ക് കൂട്ട് ഒഴിക്കാൻ തയ്യാറാക്കി വക്കുക

Step 9

അതിൽ ആദ്യം വാനിലാ എസ്സൻസ്സ് ചേർത് മിക്സ് ചെയ്ത കൂട്ട് ഒഴിക്കുക.അതിന്റെ മെലെ കോകൊ പൗഡർ ചേർത്ത് മിക്സ് ചെയ്ത കൂട്ട് ഒഴിക്കുക

Step 10

ഇനി ഒരു റ്റൂത് പിക്ക്, അല്ലെങ്കിൽ ഷാർപ്പ് ആയ അറ്റം ഉള്ള മറ്റെന്തെങ്കിലും വച്ച് മാർബിൾ ഡിസൈൻ പൊലെ ചെയ്യുക. അതായത് 2 കൂട്ടും ചെറുതായി ഇടകലർന്ന രീതിയിൽ ഡിസൈൻ ചെയ്യുക.

Step 11

ഓവനിലാണു ചെയ്യുന്നതെങ്കിൽ ഓവൻ 180 പ്രീഹീറ്റ് ചെയ്ത് ഇടുക.ശെഷം കേക്ക് കൂട്ട് വച്ച് 25-30മിനുറ്റ് ബേക്ക് ചെയ്ത് എടുക്കുക.(ഓവനനുസരിച്ച് ബേക്കിംഗ് സമയം മാറും)

Step 12

കുക്കറിൽ ആണെങ്കിൽ കുക്കറിന്റെ റബ്ബർ വാഷർ ഊരി മാറ്റി, കേക്ക് കൂട്ട് ഒഴിച്ച പാത്രം വച്ച് കുക്കർ അടച്ച് 40-45 മിനുറ്റ് അടച്ച് വച്ച് ചെറുതീയിൽ വേവിച്ച് എടുക്കാം.കുക്കറിൽ വെള്ളം ഒഴിക്കെണ്ട. ഇനി കുക്കറിൽ മറ്റൊരു പാത്രം വച്ച് അതിന്റെ മെലെ കേക്ക് കൂട്ട് ഒഴിച്ച പാത്രം വച്ചും ചെയ്ത് എടുക്കാം.അപ്പൊ കരിയുമൊന്ന് ഒട്ടും പേടിക്കണ്ട.

Step 13

ഒരു റ്റൂത്ത് പിക് ഉപയോഗിച്ച് കേക്ക് ഒന്ന് കുത്തി നോക്കി വെന്തെന്ന് ഉറപ്പ് വരുത്തണം.

Step 14

നന്നായി തണുത്ത ശെഷം മാത്രം മുറിക്കുക. അടിപൊളി രുചികരമായ മാർബിൾ കേക്ക് തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.