ഈന്തപ്പഴം നാരങ്ങ അച്ചാർ (Dates Lemon Pickle)
ഈന്തപ്പഴം നാരങ്ങ അച്ചാര്‍
തയ്യാറാക്കിയത്:- ഷാനി സിയാഫ്
ഈന്തപ്പഴം – 1/4 Kg
നാരങ്ങ – 1/2 Kg
മുളക് പൊടി ( കാശ്മീരി ) – 4table Spn
കായപ്പൊടി – 1/2t Spn
ഉലുവ പൊടി – 1/4t Spn
കടുക് – 1 tSpn
വിനാഗിരി
വേപ്പില
നല്ലെണ്ണ – 2 1/2 – 3 tabടpn
വെളുത്തുള്ളി – 1 full
ഇഞ്ചി അരിഞ്ഞത് – 1 tSpn
മഞ്ഞള്‍ പൊടി – ഒരു നുള്ള്
പച്ചമുളക് – 4
നാരങ്ങ വേവിച്ച് നാലായി മുറിച്ച് ഉപ്പും പുരട്ടി നാലഞ്ച് മണിക്കൂര്‍ വെക്കുക.( ഒരു ദിവസം വെക്കുകയാണെങ്കില്‍ കുറച്ച് കൂടി നല്ലത്) ഈന്തപ്പഴം ചൂട് വെള്ളത്തില്‍ 10 മിനിട്ട് ഇട്ട് വെക്കുക. ഒരു പാത്രത്തില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും വേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇട്ട് വഴറ്റുക ഒരു നുള്ള് മഞ്ഞള്‍ പൊടി ഇടുക. മുളക് പൊടി ചേര്‍ക്കുക. തീ കുറച്ചിടുക. വിനാഗിരി ഒഴിച്ച് ഒന്ന് തിളച്ച് കഴിയുമ്പോള്‍ നാരങ്ങയും ഈന്തപ്പഴവും ചേര്‍ത്ത് നല്ലത് പോലെ ഇളക്കി തീ ഓഫ് ചെയ്യുക, ശേഷം ഉലുവ പൊടിയും കായപ്പൊടിയും ചേര്‍ക്കുക.















