Loader

ഗാര്‍ളിക് ബട്ടര്‍ നാന്‍ – ചിക്കന്‍ ചില്ലി (Garlic Butter Naan with Chilly Chicken)

By : | 5 Comments | On : October 10, 2016 | Category : Uncategorized

ഗാര്‍ളിക് ബട്ടര്‍ നാന്‍ – ചിക്കന്‍ ചില്ലി
””””””””””””””””
തയ്യാറാക്കിയത്:-നവാസ് നാസ്

ഗാര്‍ളിക് ബട്ടര്‍ നാന്‍:

മൈദ-2 കപ്പ്
പാല്-അര കപ്പ്
ചെറുചൂടുവെള്ളം-1 കപ്പ്
മുട്ട – 1
തൈര് – 1/ 2 കപ്പ്
പഞ്ചസാര-അര ടേബിള് സ്പൂണ്‍
ഉപ്പ്-1 ടീസ്പൂണ്

ടോപ്പിംഗിന്:
വെളുത്തുള്ളി അരിഞ്ഞത്-5 അല്ലി
മല്ലിയില – ഒരു കപ്പ് അരിഞ്ഞത്
ഉപ്പുള്ള ബട്ടര്‍

പാകം ചെയ്യേണ്ട രീതി:
മൈദ, ഉപ്പ്, പാല്, മുട്ട, തൈര് എന്നിവ ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. ആവിശ്യമെങ്കില്‍ വെള്ളം ഉപയോഗിക്കാം.
ഒരു പാത്രമെടുത്ത് അതില് എണ്ണ പുരട്ടുക.
കുഴചെടുത്ത മാവ് ഇതില് വെച്ച് ഒന്നര മണിക്കൂര് വെക്കുക.

ഒരു ബൗളില്‍ ബട്ടര്‍ , വളരെ ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളി ,മല്ലിയില അരിഞ്ഞത് എന്നിവയിട്ടു മിക്സാക്കി വെക്കുക.

മാവു പാകമായ ശേഷം ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. ശേഷം ചപ്പാത്തിക്ക് പരത്തുന്ന പോലെ ചെറുതായി പരത്തി മുകളില്‍ മല്ലിയില അരിഞ്ഞതും വെളുത്തുള്ളിയും വിതറി വീണ്ടും പരത്തുക.
പാന്‍ ചൂടാക്കി അതിലേക്ക് വെച്ച് ഇരുവശവും വാടി വന്ന ശേഷം പാന്‍ മാറ്റി ചെറിയ തീയില്‍ ഗ്യാസ് സ്റ്റൗവില്‍ നേരിട്ട് വെച്ച് ഇരുവശവും ചൂടാക്കുക. നാന്‍ പൊങ്ങി വരുന്നതുവരെ തിരിച്ചും മറിച്ചും ചൂട് കൊള്ളിക്കുക.
പൊങ്ങി വന്ന ശേഷം പ്ലേറ്റിലേക്ക് മാറ്റി വച്ച് മുകളില് ബ്രഷ് കൊണ്ടു ബട്ടര്‍ പുരട്ടുക.ടേസ്റ്റി ഗാര്ലിക്ക് നാല്‍ റെഡി. ഇത് ചൂടോടെ കഴിക്കൂ.

നാന്‍ ന്റെ കൂടെ ഒരു സ്പെഷ്യല്‍ വിഭവമാണ് തയ്യാറാക്കുന്നത്. എല്ലാവര്ക്കും വളരെ ഇഷ്ടമാകുന്ന ഒരു വിഭവമാണിത്.

ചൈനീസ് ചില്ലി ചിക്കന്:

ചേരുവകള്:
ചിക്കന്- 1/2 കിലോ
ചില്ലി സോസ്- 1 ടേബിള് സ്പൂണ്
സോയാസോസ്- 1 ടേബിള് സ്പൂണ്
റ്റൊമാറ്റോ സോസ്- 1 ടേബിള് സ്പൂണ്
വിനിഗര്- 1 ടേബിള് സ്പൂണ്
വെളുത്തുള്ളി (ചെറുതായി അറിഞ്ഞത്)- 2 ടേബിള് സ്പൂണ്
പച്ചമുളക് (വട്ടത്തില് അരിഞ്ഞത്)- 2 ടേബിള് സ്പൂണ്
പഞ്ചസാര- 1 ടേബിള് സ്പൂണ്
എണ്ണ- 1 കപ്പ്
കാപ്സിക്കം- 1 എണ്ണം
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം:
ചിക്കന്‍ 2 ടേബിള്‍ സ്പൂണ്‍ മുളകുപൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവയിട്ടു കുറച്ചു വെള്ളവും ഒഴിച്ചു മൂടി വെച്ചു വേവിക്കുക.

ചില്ലിസോസ്, സോസാസോസ്, റ്റൊമാറ്റോ സോസ്, വിനിഗര്‍ എന്നിവ നന്നായി യോജിപ്പിച്ച് വെയ്ക്കുക. എണ്ണ ചൂടായതിന് ശേഷം അതില്‍ പഞ്ചസാരയിട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുക. ഇതിന് ശേഷം വെളുത്തുള്ളി പച്ചമുളക് എന്നിവ ഇതിലേക്ക് ചേര്‍ത്തിളയ്ക്കുക.
ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ സോസ് മിക്സ്‌ ചേര്‍ത്ത് മൂടിവെയ്ക്കുക. തീ കുറച്ച് വെച്ച് തിളപ്പിക്കുക. ഇതിലേക്ക് വേവിച്ച കോഴിചേര്ത്ത് നന്നായി യോജിപ്പിക്കുക.
ചിക്കനും മസാലയും പിടിച്ചു വന്നാല്‍ കാപ്സിക്കം ചേര്ത്ത് എണ്ണ മുകളില് വരുന്നത് വരെ വറുക്കുക.
മുകളില്‍ മല്ലിയില വിതറി തീ ഓഫ് ചെയ്ത് സേര്‍വ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Ziyaa Shani on October 3, 2016

      Kidu ekkaa

        Reply
    2. posted by Shiliya Shili on October 3, 2016

      Adipoli ikkaa

        Reply
    3. posted by Zulu Ashii on October 3, 2016

      kidu

        Reply
    4. posted by Indhu Indhu Sunil on October 3, 2016

      Superrrr

        Reply
    5. posted by Fathima Fathi on October 3, 2016

      Woouu

        Reply

    Leave a Reply

    Your email address will not be published.