സ്പെഷ്യല്‍ ഗോതമ്പ് ദോശ (Special Wheat Dosa)
2015-11-16- Cuisine: കേരളം
- Course: പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Ingredients
- ഗോതമ്പ് പൊടി ( ആട്ട)-1.5- 2 റ്റീകപ്പ്
- സവാള - 2 (മീഡിയം വലുപ്പം)
- പച്ചമുളക് -3
- ഇഞ്ചി അരിഞത്-3/4 റ്റീസ്പൂൺ
- മഞൾപൊടി -1/4 റ്റീസ്പൂൺ
- കുരുമുളക് പൊടി ( നിർബന്ധമില്ല)- 1/4 റ്റീസ്പൂൺ
- കായ പൊടി -2 നുള്ള്
- ഉപ്പ്, എണ്ണ ,കടുക്- പാകത്തിനു
- കറിവേപ്പില - 1 തണ്ട്
Method
Step 1
ഗോതമ്പ് പൊടി ,ഉപ്പ്,പാകത്തിനു വെള്ളം ഇവ ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കി വക്കുക.
Step 2
സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞ് വക്കുക
Step 3
പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, സവാള, പച്ചമുളക്,ഇഞ്ചി ഇവ ചേർത്ത് വഴറ്റുക.( കുറച്ച് ക്യാരറ്റ് , തേങ്ങ ഇവ കൂടി ചേർക്കാവുന്നതാണു ഇഷ്ടമുള്ളവർക്ക്)
Step 4
നന്നായി വഴന്റ് തുടങ്ങുമ്പോൾ ,മഞൾപൊടി,കുരുമുളക് പൊടി,കായപൊടി,ലേശം ഉപ്പ് ഇവ കൂടി ചേർത്ത് ഇളക്കി നന്നായി വഴറ്റുക.
Step 5
നന്നായി വഴന്റ് നിറമൊക്കെ മാറി കഴിയുമ്പോൽ തീ ഓഫ് ചെയ്യാം
Step 6
ഇനി ഈ കൂട്ട് കലക്കി വച്ചിരിക്കുന്ന ഗോതമ്പ് മാവിലെക്ക് ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്യുക.
Step 7
20 മിനുറ്റ് മാവ് മാറ്റി വച്ച ശെഷം ദോശ ചുടാൻ ആരംഭിക്കാം
Step 8
കൊളസ്റ്റെറൊൾ ഉള്ളവർക്കും എണ്ണ അധികം വേണ്ടാത്തവർക്കും ദോശ തവയിൽ ചുട്ട് എടുക്കാം
Step 9
അല്ലാത്തവർക്ക് ,ഒരു കുഴിയൻ ചട്ടി അടുപ്പിൽ വച്ച് ( അപ്പചട്ടിയായാലും മതി) നന്നായി എണ്ണ തടവി, കുറെശ്ശെ മാവു ഒഴിച്ച് അടച്ച് വച്ച് ,വെന്തു വരുമ്പോൽ മെലെ ലെശം എണ്ണ കൂടി തൂകി മൊരീച്ച് ചുട്ട് എടുക്കാം.
Step 10
സ്പെഷ്യൽ ഗോതമ്പ് ദോശ റെഡി. ചൂടൊടെ കഴിക്കുന്നതാണു കൂടുതൽ സ്വാദ്.
Step 11
ഇനി ഇങ്ങനെ അല്ലാതെ ഉള്ളിയും, മുളകൊന്നും വഴറ്റി അല്ലാതെ പച്ചക്ക് ചേർത്തും ചിലർ ഉണ്ടാക്കാറുണ്ട്. അതിനെക്കാളും രുചി ഇതിനാണു. എല്ലാരും ട്രൈ ചെയ്തു നോക്കണം ട്ടൊ.OK