Loader

കൂര്‍ക്ക ഉള്ളി മുളക് കാച്ചിയത് (Koorka Ulli Mulak Kachiyath)

By : | 1 Comment | On : October 18, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂര്‍ക്ക ഉള്ളി മുളക് കാച്ചിയത്…കൂര്‍ക്ക കാച്ചിയതും ഒരു ഉണക്ക മീന്‍ വറുത്തതും ഉണ്ടെങ്കില്‍….വയറ് നിറയെ ചോറുണ്ണാം….

തയ്യാറാക്കിയത്:- നേഹ മോള്‍

തയ്യാറാക്കുന്നവിധം:

കൂര്‍ക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി,കുറച്ച് മഞ്ഞള്‍ പൊടി ഇട്ട് കഴുകിയെടുക്കുക….ഉപ്പ് ചേര്‍ത്ത് വേവിക്കുക..
ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍,കടുക് ഇട്ട് പൊട്ടിവരുമ്പോള്‍,ചെറിയ ഉള്ളിയും,വെളുത്തുള്ളിയും കൂടി ചതച്ചത് ചേര്‍ത്ത് മൂപ്പിക്കുക,ഇതിലേക്ക് വേപ്പിലയും,ചതച്ച മുളക് പൊടിയും ചേര്‍ത്ത് മൂപ്പിച്ചതിലേക്ക് വേവിച്ച കൂര്‍ക്ക ചേര്‍ത്തിളക്കാം….ചൂടോടു കൂടി കഴിക്കാം….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Damodharan Damu Damodharan Damu on October 17, 2016

      Super taste

        Reply

    Leave a Reply

    Your email address will not be published.