ഇല അട(Ada In Plantain Leaf)
2015-12-14- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അതെ
- Ready In: 60m
വളരെ പുരാതനമായതും എന്നാലൊ രുചിയിലും ,ഗുണത്തിലും കേമനായ ഇല അട ആവട്ടെ ഇന്നത്തെ നമ്മുടെ വിഭവം. മുൻപൊക്കെ പ്രാതലിനും ,നാലു മണി പലഹാരമായിട്ടും ഒക്കെ നമ്മുടെ അടുക്കള കൈ അടക്കിയിരുന്ന ഒരു വിഭവം ആയിരുന്നു ഇല അട. കൂടാതെ വളരെ ആരൊഗ്യദായകവും ആണു നമ്മുടെ ഇല അട.ഇന്നാണെങ്കിലൊ കാലം മാറിയപ്പൊ, ഇല അടക്ക് നമ്മുടെ മെനു കാർഡിൽ ഇടം ഇല്ലാതെ ആയി ന്നു തന്നെ പറയാം.ആണ്ടിനും ,സംക്രാന്തിക്കും ന്നു പറയുന്നെ പോലെ വല്ലപ്പൊഴെങ്കിലും ഉണ്ടാക്കിയാലായി… എന്തായാലും മുൻ തലമുറയിലുള്ള എല്ലാർക്കും ഇത് ഉണ്ടാക്കാൻ അറിയുന്നവരായിരിക്കും.ഉണ്ടാക്കാൻ അറിയാത്ത ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന
പുതു തലമുറയിലെ ആരെലും ഉണ്ടെങ്കിൽ അവർക്ക് ഉപകാരമാകട്ടെ ഈ പോസ്റ്റ്. അപ്പൊ നമ്മുക്ക് തുടങ്ങാം.
Ingredients
- അരിപൊടി -2 കപ്പ് (ഗോതമ്പ് പൊടിയാണു എടുക്കുന്നതെങ്കിൽ അതും ഇതെ അളവിൽ എടുക്കാം)
- ശർക്കര പൊടിച്ചത്- 1.5- 2 റ്റീകപ്പ്
- ഏലക്കാപൊടി -3/4 റ്റീസ്പൂൺ
- തേങ്ങ -1/2 മുറി
- ജീരകം - 1/2 റ്റീസ്പൂൺ
- പഴം -1 (നേന്ത്രപഴമൊ , ചെറുപഴമൊ,റൊബെസ്റ്റാ പഴമൊ എടുക്കാം.ഇത് വേണമെന്ന് നിർബന്ധമില്ല,ചേർതാൽ നല്ല സ്വാദ് ആണു)
- നെയ്യ് -3 റ്റീസ്പൂൺ
- ഉപ്പ് - പാകത്തിനു
Method
Step 1
അരിപൊടി ,( ഗോതമ്പ്പൊടി) പാകത്തിനു ഉപ്പ്, 1/4 റ്റീസ്പൂൺ ജീരകം ഇവ ചേർത് മിക്സ് ചെയ്ത് ചെറു ചൂടു വെള്ളത്തിൽ ഇടിയപ്പമാവിനെക്കാളും കുറച്ച് ലൂസ് ആക്കി കുഴച്ച് എടുക്കുക.ഗോതമ്പ് പൊടി യാണെൽ ചൂടു വെള്ളം അല്ലെങ്കിലും സാരില്ല,ചപ്പാത്തിക്കു കുഴക്കുന്നതിനെക്കാൾ ലൂസ് ആയിട്ട് കുഴക്കണം.മാവു ഒരു നനഞ തുണി വച്ച് മൂടി മാറ്റി വക്കാം.ചൂടു വെള്ളതിൽ കുഴക്കുന്നതും, നനഞ തുണി വച്ച് മൂടി വക്കുന്നതും മാവു നല്ല സോഫ്റ്റ് ആക്കും.
Step 2
പാൻ ചൂടാക്കി ശർക്കര ഉരുക്കുക.വളരെ കുറച്ച് വെള്ളം ചേർക്കാം.ശെഷം അത് അരിച്ച് എടുക്കുക
Step 3
വീണ്ടും പാൻ ചൂടാക്കി ഉരുക്കിയ ശർക്കര ചേർത്ത് ചൂടാക്കുക.കുറുകി വരുമ്പോൾ തേങ്ങ ചിരകിയത്,നെയ്യ്, ഏലക്കാപൊടി, ബാക്കി ജീരകം,പഴം ചേർക്കുന്നുണ്ടെങ്കിൽ അത് ചെറുതായി അരിഞത് ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റുക.
Step 4
നന്നായി കുറുകി, വെള്ളം വലിഞ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ഇതാണു അടയുടെ ഫില്ലിംഗ്
Step 5
വാഴയില കഴുകി തുടച്ച് കീറി വക്കുക.
Step 6
ഒരൊ വാഴയില കഷണങ്ങൾ എടുത് കുറച്ച് വെള്ളം തടവി, കുറെശെ മാവു എടുത് ഇലയിൽ വച്ച് കൈ കൊണ്ട് ചെറുതായി പരത്തി, തയ്യാറാക്കി വച്ചിരിക്കുന്ന കുറച്ച് ഫില്ലിംഗ് വച്ച് ഇല മടക്കുക.
Step 7
എല്ലാ ഇലയിലും ഇങ്ങനെ ചെയ്തെടുക്കുക.
Step 8
ഇഡ്ഡലി പാത്രത്തിലൊ ,അപ്പ ചെമ്പിലൊ വച്ച് 30 മിനുറ്റ് ആവി കേറ്റി ( അടയുടെ എണ്ണം കൂടുതലൊ, കുറവൊ ആണെങ്കിൽ സമയവും അതിനനുസരിച്ച് വ്യത്യാസം വരും) അട വേവിച്ച് എടുക്കുക
Step 9
നമ്മുടെ നാടൻ പലഹാരമായ രുചികരമായ, ആരൊഗ്യകരമായ ഇല അട തയ്യാർ. ഉണ്ടാക്കി നോക്കണെ....